മറക്കില്ല പൊറുക്കില്ല, നിങ്ങളെ ഞങ്ങള്‍ വേട്ടയാടും - കാബൂള്‍ സ്ഫോടനത്തില്‍ വിതുമ്പി ബൈഡന്‍

വാഷിംഗ്‌ടണ്‍: ''മറക്കില്ല പൊറുക്കില്ല, ശക്തമായ തിരിച്ചടി നല്‍കും, ഞങ്ങള്‍ നിങ്ങളെ വേട്ടയാടും"- അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ വിതുമ്പി. കാബൂളില്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരെ അനുസ്മരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രസിഡന്‍റ് ബൈഡന്‍. കൊല്ലപ്പെട്ടര്‍ അമേരിക്കയുടെ ഹീറോകളാണ്. തീവ്രവാദികള്‍ക്ക് ഞങ്ങളെ പിന്തിരിപ്പിക്കാന്‍ കഴിയില്ല. ദൌത്യം പൂര്‍ത്തീകരിക്കും എന്ന് ബൈഡന്‍ പറഞ്ഞു. തിരിച്ചടിക്കാന്‍ പെന്‍റഗണ് നിര്‍ദ്ദേശം നല്‍കിയ അമേരിക്കന്‍ പ്രസിഡന്‍റ് രാജ്യമെമ്പാടുമുള്ള ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടാനും ഉത്തരവിട്ടു. 

കാബൂള്‍ വിമാനത്താവളത്തിന് സമീപം നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ട 60 പേരില്‍ 13 പേര്‍ അമേരിക്കന്‍ സൈനികരാണ്. ഇരട്ട സ്ഫോടനമാണ് ഉണ്ടായത്. നിരവധി താലിബാന്‍കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഐഎസ് തീവ്രവാദികളാണ് ആക്രമണത്തിന്റെ പിന്നില്‍ എന്നാണ് വിവരം. സംഭവത്തില്‍ 150 -ലധികം പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക താലിബാന്‍ സംഘാഗം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചാവേറാക്രമണമാണുണ്ടായത്. ഉഗ്ര ശബ്ദത്തോടുകൂടിയ വന്‍ സ്ഫോടനമാണ് ഉണ്ടായത് എന്ന് പെന്‍റഗണ്‍ വക്താവ് ജോണ്‍ കേബി ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അമേരിക്കന്‍ സേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തില്‍ ബ്രിട്ടന്‍ പട്ടാളക്കാരെ വിന്യസിച്ചിടത്താണ് സ്ഫോടനം നടന്നത്. ഈ മാസം 31 -ന് മുന്‍പായി എല്ലാ അമേരിക്കന്‍ സേനാംഗങ്ങളും അഫ്ഗാന്‍ വിടണമെന്ന് താലിബാന്‍ അന്ത്യശാസനം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് പിന്മടക്കം പുരോഗമിക്കുന്നതിനിടയില്‍ നടന്ന ചാവേര്‍ ആക്രമണം അമേരിക്കയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതേസമയം അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ തുടരുമെന്ന് പ്രസിഡന്‍റ് ബൈഡന്‍ പറഞ്ഞു.

കാബൂളില്‍ ചാവേറാക്രമണം നടത്തിയവരെ മുച്ചൂടും നശിപ്പിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. അതിനായി കൂടുതല്‍ സൈന്യത്തെ ആവശ്യമെങ്കില്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് തന്റെ പരിപാടികള്‍ റദ്ദാക്കി വാഷിംഗ്‌ടണിലേക്ക് തിരിച്ചു. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More