ഡല്‍ഹി: കൊവിഡ് അനാഥരാക്കിയ കുട്ടികളുടെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കേരളത്തിന് സുപ്രീം കോടതിയുടെ നിര്‍ദേശം. കൊവിഡ് പ്രതിരോധം പോലെ പ്രധാനപ്പെട്ടതാണ് കുട്ടികളുടെ വിദ്യാഭ്യാസവും, സുരക്ഷിതത്വവുമെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് കൊവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ പദ്ധതികള്‍ മൂന്നാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിവരങ്ങള്‍ ബാല്‍ സ്വരാജ് വെബ് സൈറ്റില്‍ അപ്പ്ലോഡ് ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, കൊവിഡ് അനാഥമാക്കിയ 399 വിദ്യാര്‍ഥികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൊവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് പ്രതിമാസം 2,000 രൂപ നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. 18 വയസുവരെയാണ് കുട്ടികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുക. ഡിഗ്രി വരെയുള്ള വിദ്യാഭ്യാസം സൗജന്യമായിരിക്കുമെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.