താലിബാന്‍ സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കുന്നതുവരെ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ വീടുകള്‍ക്ക് പുറത്തിറങ്ങരുതെന്ന് താലിബാന്‍. താലിബാന്റെ പട്ടാളക്കാര്‍ക്ക് ഇതുവരെ സ്ത്രീകളെ ബഹുമാനിക്കാന്‍ പരിശീലനം നല്‍കിയിട്ടില്ലെന്നും സ്ത്രീകളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നിര്‍ദേശമെന്നും താലിബാന്‍ വക്താവ് സബീഹുളള മുജാഹിദ് വ്യക്തമാക്കി.

താല്‍ക്കാലികമായ നടപടിയാണിതെന്നും അഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി ഒരു സംവിധാനം ഉണ്ടാക്കുന്നതുവരെ സ്ത്രീകള്‍ വീടുകളില്‍ തന്നെ തുടരണമെന്നും സബീഹുളള മുജാഹിദ് പറഞ്ഞു. സര്‍ക്കാരിനുകീഴില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും എന്നാല്‍ നിലവില്‍ സുരക്ഷാ പ്രശ്‌നങ്ങളുളളതിനാല്‍ അവര്‍ വീടുവിട്ട് പുറത്തിറങ്ങരുതെന്നും സബീഹുളള കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താലിബാന്റെ ഭരണത്തിനുകീഴില്‍ അഫ്ഗാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യം പൂര്‍ണമായും ഇല്ലാതാകുമെന്ന ആശങ്കകള്‍ നിലനില്‍ക്കെയാണ് സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന താലിബാന്റെ പുതിയ നിര്‍ദേശം. നേരത്തെ സ്ത്രീകള്‍ പാദം പുറത്തുകാണുന്ന തരത്തില്‍ ചെരിപ്പ് ധരിക്കരുത്, പുരുഷന്മാരുടെ കൂടെ മാത്രമേ മാര്‍ക്കറ്റുകളില്‍ പോകാന്‍ പാടുളളു തുടങ്ങി സ്ത്രീവിരുദ്ധമായ നിയന്ത്രണങ്ങള്‍ താലിബാന്‍  പ്രഖ്യാപിച്ചിരുന്നു.

Contact the author

Web Desk

Recent Posts

National Desk 12 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 13 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 15 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 15 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 18 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More