സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചവര്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കാന്‍ സംവരണം - തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ ബില്ലവതരിപ്പിച്ചു

ചെന്നൈ: സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കാന്‍ കൂടുതല്‍ അവസരം ലഭിക്കുംവിധം പ്രത്യേക സംവരണം ഏര്‍പ്പെടുത്താന്‍ തമിഴ്നാട് തീരുമാനിക്കുന്നു. ഇതുസംബന്ധിച്ച ബില്‍ മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. കൂടുതല്‍ കാര്യക്ഷമമായി പരിശീലനം നല്‍കുന്ന ഉയര്‍ന്ന സ്വകാര്യ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുമായി മത്സരിക്കാന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സാധിക്കുന്നില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ബില്ല് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ അവതരിപ്പിച്ചത്. പ്രധാന പ്രതിപക്ഷ കക്ഷിയായ എ.ഐ.എ.ഡി.എം.കെ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതനുസരിച്ച് നിയമം, എന്‍ജിനീയറിംഗ്, ഫിഷറീസ്, അഗ്രികള്‍ച്ചര്‍ തുടങ്ങിയ വിവിധ പ്രൊഫഷണല്‍ കോഴ്സുകളുടെ പ്രവേശനത്തില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 7.5 ശതമാനം സംവരണം ലഭിക്കും. ഇത് വലിയ മാറ്റങ്ങള്‍ക്കിടയാക്കുമെന്നും നിലവില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിച്ച വിദ്യാര്‍ത്ഥികളില്‍ വളരെ കുറച്ച് പേര്‍ക്ക് പേര്‍ക്ക് മാത്രമേ ഇത്തരം പ്രൊഫഷണല്‍ കോഴ്സുകളില്‍ പ്രവേശനം ലഭിക്കുന്നുള്ളൂവെന്നും മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ ബില്ല് അവതരിപ്പിച്ചുകൊണ്ട് നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പിന്നാക്കാവസ്ഥയും രക്ഷിതാക്കളുടെ ദാരിദ്ര്യവും അറിവില്ലായ്മയുമാണ് ഇതിനു കാരണം. ഇത് പരിഹരിക്കാന്‍ സര്‍ക്കാരിന്റെ പുതിയ ബില്‍ ഒരു പരിധിവരെ സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പഠന പ്രവര്‍ത്തനങ്ങളിലും വിജയത്തിലും പിന്നാക്കം നില്‍ക്കുന്ന ഗ്രാമീണ മേഖലകളിലെ വിദ്യാര്‍ഥികളുടെ ഉന്നമനം ലക്ഷ്യം വെച്ച് നേരത്തെ കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍  പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള  പ്രവേശന പരീക്ഷ റദ്ദാക്കിയിരുന്നു. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 8 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 9 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More