രാജ്യത്തിന്റെ സ്വത്ത് വിറ്റഴിക്കാന്‍ ബിജെപിക്ക് ആരും അധികാരം നല്‍കിയിട്ടില്ലെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന്റെ ധനസമാഹരണ പദ്ധതിക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്.  രാജ്യത്തിന്റെ സ്വത്ത് വിറ്റഴിക്കുന്നതില്‍ ബിജെപിക്ക് ലജ്ജ തോന്നണമെന്നും, ആസ്തികള്‍ വിറ്റഴിക്കാന്‍ ബിജെപിക്ക് ആരും അധികാരം നല്‍കിയിട്ടില്ലെന്നും മമത പറഞ്ഞു. രാജ്യത്തിന്റെ ആസ്തികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയോ ബിജെപിയുടെയോ സ്വത്തല്ല അതവര്‍ക്ക് ഇഷ്ടാനുസരണം വില്‍ക്കാന്‍ കഴിയില്ല എന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍(എന്‍എംപി) പോളിസി നടപ്പിലാക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഞെട്ടിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരവുമാണ്. രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ ഒന്നിച്ചുനിന്ന് കേന്ദ്രത്തിന്റെ എന്‍എംപി പദ്ധതിക്കെതിരെ പോരാടും. രാജ്യത്തിന്റെ സ്വത്ത് വിറ്റ് സ്വരൂപിക്കുന്ന പണം ബിജെപി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഉപയോഗിക്കുമെന്നും മമതാ ബാനര്‍ജി ആരോപിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആറ് ലക്ഷം കോടി രൂപയുടെ ധനസമാഹരണ പദ്ധതിയാണ് നിര്‍മ്മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പദ്ധതിയനുസരിച്ച് സര്‍ക്കാരിന്റെ സാന്നിദ്ധ്യം വളരെ കുറച്ച് മേഖലകളിലായി ചുരുങ്ങും. ദേശീയ പാത, റെയില്‍വേ സ്റ്റേഷനുകള്‍, മൊബൈല്‍ ടവറുകള്‍, സ്റ്റേഡിയങ്ങള്‍ എന്നിവയാണ് പ്രധാനമായും സ്വകാര്യവത്കരിക്കുക.

മികച്ച വരുമാനം നല്‍കാത്ത മേഖലകളാണ് സ്വകാര്യവത്കരിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. സ്വകാര്യവത്കരിക്കുന്നതുവഴി സ്വത്തിന്റെ ഉടമസ്ഥാവകാശം കേന്ദ്രസര്‍ക്കാരിന് നഷ്ടമാവില്ലെന്നും നിശ്ചിത കാലയളവിനുശേഷം ഇവ സര്‍ക്കാരിനു തിരികെ നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More