താലിബാന്റെ വാക്കുകള്‍ വിശ്വസിക്കില്ല; സൈനിക പിന്മാറ്റം 31 -ന് മുന്‍പ് പൂര്‍ത്തീകരിക്കും - ജോ ബൈഡന്‍

വാഷിംഗ്‌ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈനിക പിന്മാറ്റം ഈ മാസം 31 -നകം പൂര്‍ത്തീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. സേനാ പിന്മാറ്റത്തിന് താലിബാന്റെ സഹായമുണ്ട്. എന്നാല്‍ തങ്ങള്‍ അവരുടെ വാക്കുകള്‍ വിശ്വസിക്കാന്‍ പോകുന്നില്ല എന്നും അമേരിക്കന്‍ പ്രസിഡന്‍റ് പറഞ്ഞു. തുടരുന്ന ഓരോ ദിവസവും അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് കൂടുതല്‍ പ്രയാസങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ എത്രയും നേരത്തെ പിന്മാറ്റം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞാല്‍ അതാണ്‌ തങ്ങളെ സംബന്ധിച്ച് ഏറ്റവും നല്ല കാര്യമെന്നും ജോ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ കൂടുതല്‍ അപകട സാധ്യതയിലൂടെയാണ് കടന്നുപോകുന്നത്. താലിബാന്‍ കാബൂള്‍ പിടിച്ചതിനു ശേഷം ഏകദേശം മുക്കാല്‍ ലക്ഷത്തോളം സൈനികരെ ഒഴിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ജോ ബൈഡന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് താലിബാന്‍ നേതൃത്വം അമേരിക്കക്ക് അന്ത്യശാസനം നല്‍കിയത്. ആഗസ്ത് 31 ന് മുന്‍പ് സേനാപിന്മാറ്റം നടത്തണമെന്നായിരുന്നു അന്ത്യശാസനം. പിന്നീട് അഫ്ഗാനിലെ രക്ഷാദൗത്യം ബുദ്ധിമുട്ടേറിയതും വേദനയുണ്ടാക്കുന്നതുമാണെന്നും അതിനാല്‍, സൈന്യത്തെ അഫ്ഗാനില്‍നിന്ന് പിന്‍വലിക്കുന്നതിന് കാലതാമസമുണ്ടാകുമെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് അമേരിക്കന്‍ പ്രസിഡന്‍റ് നിലപാട് മയപ്പെടുത്തുകയാആനുണ്ടായത്. അതേസമയം സുരക്ഷ മുന്‍നിര്‍ത്തി രാജ്യം വിടേണ്ടതില്ലെന്ന് വിവിധ രാജ്യങ്ങളോട് താലിബാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ എന്നാല്‍ തങ്ങള്‍ അവരുടെ വാക്കുകള്‍ വിശ്വസിക്കാന്‍ പോകുന്നില്ല എന്നാണ് ബൈഡന്‍ നല്‍കിയ മറുപടി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന സന്ദര്‍ഭത്തിലും സമാനമായ പ്രസ്താവനയുമായി താലിബാന്‍ രംഗത്തുവന്നിരുന്നു. താലിബാന്‍ കാബൂള്‍ പിടിച്ചതിനുതൊട്ടുപിന്നാലെ സുരക്ഷ മുന്‍നിര്‍ത്തി, വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളില്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ നാട്ടിലെത്തിച്ചിരുന്നു. അത് ആവശ്യമില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സൂചിപ്പിച്ച് താലിബാന്‍ നേതൃത്വം കേന്ദ്ര സര്‍ക്കാരിന് സന്ദേശമയച്ചിരുന്നു.ഭീകര സംഘടനകളില്‍ നിന്ന് ആക്രമങ്ങള്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടാവില്ലെന്ന് താലിബാന്‍ സന്ദേശത്തില്‍ ഉറപ്പ് നല്‍കിയിരുന്നതായാണ് വിവരം. ആകെ നാല് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫീസുകളാണ് അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിരുന്നത്.

Contact the author

Web Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More