താലിബാന്‍ തീവ്രവാദികള്‍ കുട്ടികളെയും, പ്രായമായവരെയും തട്ടികൊണ്ടുപോകുന്നുവെന്ന് അമറുള്ള സലേ

കാബൂള്‍: താലിബാന്‍ തീവ്രവാദികള്‍ കുട്ടികളെയും, പ്രായമായവരെയും തട്ടികൊണ്ടുപോകുന്നുവെന്ന് അഫ്ഗാനിസ്ഥാന്‍ മുന്‍ വൈസ് പ്രസിഡന്‍റ് അമറുള്ള സലേ. അന്ദറാബ് താഴ്വരയിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അമറുളളയുടെ ആരോപണം. കഴിഞ്ഞ രണ്ട് ദിവസമായി താലിബാന്‍ തീവ്രവാദികള്‍ കുട്ടികളെയും പ്രായമായവരെയും തട്ടിക്കൊണ്ടുപോവുകയും, അവരെ പരിചയായി ഉപയോഗിച്ച് പരിസരത്ത് തിരച്ചില്‍ നടത്തുകയാണെന്നും സലേ ട്വീറ്റ് ചെയ്തു.

അതോടൊപ്പം  താലിബാന്‍ ഭക്ഷണവും ഇന്ധനവും അന്ദറാബ് താഴ്‌വരയിലേക്ക് കടക്കാന്‍ അനുവദിക്കുന്നില്ല. സാഹചര്യം ഗുരുതരമാണ്. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും പര്‍വതങ്ങളിലേക്ക് ഓടി പോയിരിക്കുന്നുവെന്നും സലേയുടെ ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, താലിബാന്‍ വിരുദ്ധ പോരാളി അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള പാഞ്ച്ഷിര്‍ താഴ്‌വരയിലെ പ്രാദേശിക പ്രതിരോധ സേനയില്‍ നിന്ന് താലിബാന്  കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. 



Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More