ദ്വീപിലെ ആദ്യ ചലച്ചിത്രകാരി; ഐഷ സുല്‍ത്താന സംവിധാനം ചെയുന്ന 'ഫ്ലഷ്' ഫസ്റ്റ്‌ലുക് പോസ്റ്റര്‍ പുറത്ത്

ലക്ഷദ്വീപ് വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച ഐഷ സുല്‍ത്താന സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഫ്ലഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സംവിധായകന്‍ അരുണ്‍ ഗോപി, ആന്റോ ജോസഫ്, ബാദുഷ ഉള്‍പ്പടെ സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ പങ്കുവച്ചു.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഐഷ തന്നെയാണ്. ബീന കാസിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബീന കാസിമാണ് ചിത്രം നിര്‍മിക്കുന്നത്. കെജി രതീഷ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം വില്യം ഫ്രാന്‍സിസ്, എഡിറ്റിങ്ങ് നൗഫല്‍ അബ്ദുള്ള എന്നിവരാണ് മറ്റു അണിയറപ്രവര്‍ത്തകര്‍.

ലക്ഷദ്വീപിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സ്ത്രീ ചലച്ചിത്രകാരി ഉണ്ടാവുന്നത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചലച്ചിത്രത്തിന്റെ അസോസിയേറ്റ് ഡിറക്ടറായി ഐഷ പ്രവർത്തിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ നടപടികളെ വിമര്‍ശിച്ചതിന് പിന്നാലെ ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി പൊലീസ് കേസെടുത്തിരുന്നു. ഐഷ പങ്കെടുത്ത ചാനല്‍ ചര്‍ച്ചയില്‍ പ്രഫുല്‍ പട്ടേലിനെ 'ജൈവായുധം' എന്ന് വിശേഷിപ്പിച്ചുവെന്ന് കാട്ടി ബിജെപി ലക്ഷദ്വീപ് അധ്യക്ഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ദ്വീപിൽ കോവിഡ് പടരാനിടയാക്കിയ ആൾ എന്ന നിലയിലാണ് അദ്ദേഹത്തെ 'ജൈവായുധം' എന്ന് വിശേഷിപ്പിച്ചതെന്നായിരുന്നു ഐഷ സുൽത്താനയുടെ വിശദീകരണം. 

Contact the author

Web Desk

Recent Posts

Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More