ആപ്പിള്‍ കിലോ​ഗ്രാമിന് 15 രൂപ; നടുവൊടിഞ്ഞ് കർഷകർ

ഇന്ത്യയിൽ ആപ്പിൾ ഏറ്റവും കൂടുതൽ ഉത്പാ​ദിപ്പിക്കുന്ന ഹിമാചൽ പ്രദേശിലെ കർഷകർ വിലയിടിവിനെ തുടർന്ന് ദുരിതത്തിൽ. 20 മുതൽ 25 കിലോഗ്രാം വരെ ഭാരമുള്ള ആപ്പിൾ ബോക്സിന് 300 രൂപ വരെയാണ് വില. കൊവിഡിന്റെ മൂന്നാം തരം​ഗ ഭീതിയിൽ കർഷകർ പഴുക്കാത്ത ആപ്പിളുകൾ വിപണയിലെത്തിക്കുന്നതാണ് വില തകർച്ചക്ക് പ്രധാനകാരണം. ലോക്ഡൗണിനെ തുടർന്നുള്ള മാന്ദ്യത്തിൽ നിന്ന് ആപ്പിൾ വിപണി ഇപ്പോഴും കരകയറിയിട്ടില്ല. ആലിപ്പഴം പെയ്തതിനാൽ ആപ്പിളുകളുടെ ​ഗുണനിലവാരം കുറഞ്ഞിട്ടുണ്ട്. ഹോർട്ടികൾച്ചർ വകുപ്പിന്റെ കണക്കനുസരിച്ച് ഈ വർഷം ഏകദേശം 4 കോടി പെട്ടി ആപ്പിളിന്റെ ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ 50 ലക്ഷം പെട്ടി ആപ്പിളുകളാണ് വിപണിയിലെത്തിയിട്ടുള്ളത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റോഹ്രു, തിയോഗ്, കോട്, നർക്കണ്ട, രാംപൂർ, ജബ്ബിൾ, കോട്ഖായ്, ചോപാൽ എന്നിവിടങ്ങളിൽ നിന്നുള്ള ആപ്പിളുകളാണ് ഷിംല മാർക്കറ്റിൽ എത്തുന്നത്. ഇവിടെ നിന്നാണ് ലോകത്തിന്റെ നാനാഭാ​ഗങ്ങളിലേക്കും ആപ്പിളുകൾ കയറ്റി അയക്കുന്നത്. സ്പർ, റെഡ് ഗോൾഡ്, റോയൽ എന്നീ ഇനം ആപ്പുളുകളാണ് ഷിലയിൽ വിപണനത്തിെത്തുന്നത്.  ഹിമാചൽ പ്രദേശിൽ 2 ലക്ഷം ഹെക്ടറിലാണ് ആപ്പിൾ കൃഷി ചെയ്യുന്നത്. സംസ്ഥാനത്തെ ഫലവൃക്ഷത്തോട്ടങ്ങളുടെ 50 ശതമാനം ആപ്പിൾ കൃഷിയാണ് ചെയ്യുന്നത്. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ  ആപ്പിൾ ഉൽപാദനത്തെ  ആശ്രയിച്ചാണ് നിലനിൽക്കുന്നത്.  4500-5000 കോടി രൂപയാണ് ആപ്പിൾ കൃഷിയിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്നത്.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More
Web Desk 1 month ago
Economy

ക്രേയ്‌സ് ബിസ്‌കറ്റ് 500 കോടി രൂപ കേരളത്തില്‍ നിക്ഷേപിക്കും

More
More
Business Desk 2 months ago
Economy

വിപണിയില്‍ കാളക്കുതിപ്പ്; സെന്‍സെക്സ് ആദ്യമായി 60,000 പോയിന്റ് കടന്നു

More
More
Web Desk 4 months ago
Economy

എസ്ബിഐ എടിഎമ്മില്‍ നാലുതവണയില്‍ കൂടുതല്‍ പോയാല്‍ കൈപൊള്ളും

More
More
Web Desk 6 months ago
Economy

ഇന്ധനവില സെഞ്ച്വറിയിലേക്ക്; ഇന്നും കൂട്ടി

More
More
Web Desk 6 months ago
Economy

തെരഞ്ഞെടുപ്പ് കഴിഞ്ഞു; പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിച്ചു തുടങ്ങി

More
More