ചാണകമെന്ന് കളിയാക്കുന്നവരോടെ പോയി ചാകാൻ പറ; ചാണകമെന്ന് വിളിക്കുന്നതിൽ സന്തോഷം: സുരേഷ് ​ഗോപി

സോഷ്യൽ മീഡയയിൽ തന്നെ ചാണകമെന്ന് വിളിക്കുന്നവർക്ക് സുരേഷ് ​ഗോപി എം പിയുടെ മറുപടി. തന്നെ ചാണകമെന്ന് വിളിക്കുന്നവർക്ക് ​ഗുണമുണ്ടാകുന്നുണ്ടെങ്കിൽ ​ഗുണമുണ്ടാകട്ടെയെന്ന് സുരേഷ് ​ഗോപി പറഞ്ഞു. കളിയാക്കുന്നവരോടെ പോയി ചാകാൻ പറ, തന്നെയല്ല തന്നെ പോലയുള്ളവരെയാണ് ചാണകമെന്ന് വിളിക്കുന്നത്. ചാണകമെന്ന് വിളിക്കുന്നത് നിർത്തരുതെന്നും അങ്ങനെ തന്നെ വിളിച്ചുകൊണ്ടിരിക്കണം. വിളികേൾക്കുന്നത് ഭയങ്കര സന്തോഷമാണ്. ​ഗുരദേവന്റെ ജന്മസമയത്ത് പാദസ്പർശമേൽക്കാനുള്ള ഭാ​ഗ്യം ലഭിച്ചത് ചാണകത്തിനാണെന്നും സുരേഷ് ​ഗോപി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പരഞ്ഞു. എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ ​ഗോരക്ഷായാത്ര ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു സുരേഷ് ​ഗോപി. 

കണ്ണൂരിൽ യുട്യൂബ് വ്ലോ​ഗർമാർ അറസ്റ്റിലായപ്പോൾ സഹായം അഭ്യർത്ഥിച്ച് ഫോൺ വിളിച്ച ആരാധകനോട് താൻ ചാണകമായതിനാൽ വിഷയത്തിൽ ഇടപെടില്ലെന്ന് സുരേഷ് ​ഗോപി പറഞ്ഞതിന്റെ ശബ്ദരേഖ സോഷ്യൽ മീഡയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് മാധ്യമ പ്രവർത്തകർ സുരേഷ് ​ഗോപിയോട്  പ്രതികരണം ആരാഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കോൾ വന്നപ്പോൾ പെട്ടന്ന് പ്ലേ ആയതാണ്; പോൺ വീഡിയോ കണ്ടതിൽ വിശദീകരണവുമായി ബിജെപി എംഎൽഎ

More
More
Web Desk 1 day ago
Keralam

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ് വിശാല ബെഞ്ചിന് വിട്ടു

More
More
Web Desk 1 day ago
Keralam

വിറ്റഴിക്കാന്‍ കഴിഞ്ഞില്ല; 50 ലക്ഷത്തോളം ബിയര്‍ നശിപ്പിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍

More
More
Web Desk 1 day ago
Keralam

പാര്‍ട്ടിക്ക് എന്റെ സേവനം ആവശ്യമില്ലെങ്കില്‍ പറഞ്ഞാല്‍ മതി ഞാന്‍ മാറിക്കോളാം- കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സാഹിത്യകാരി സാറാ തോമസ്‌ അന്തരിച്ചു

More
More
Web Desk 2 days ago
Keralam

മധു വധക്കേസില്‍ അന്തിമ വിധി ഏപ്രില്‍ നാലിന്

More
More