പ്രാകൃത ഗോത്രനീതിയിലേക്കുളള തിരിച്ചുപോക്കില്‍ വിസ്മയമല്ല നിരാശയാണ് തോന്നുന്നത്- വി. ഡി. ബല്‍റാം

പാലക്കാട്: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് വി. ഡി. ബല്‍റാം. വിസ്മയമല്ല നിരാശയാണ് തോന്നുന്നതെന്ന് വി. ഡി. ബല്‍റാം പറഞ്ഞു. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രാകൃത ഗോത്രനീതിയിലേക്കുളള നിസ്സഹായരായി കണ്ടുനില്‍ക്കേണ്ടിവരുന്ന അഫ്ഗാനിലെ ജനതയ്‌ക്കൊപ്പമാണ് താനെന്ന് വി. ഡി. ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍  താലിബാന്‍ തീവ്രവാദികള്‍ പിടിച്ചെടുത്തത്. കാബൂളിന്റെ നാലുഭാഗവും താലിബാന്‍ തീവ്രവാദികള്‍ പിടിച്ചടക്കിയതായി അഫ്ഗാനിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. താലിബാന്‍ തീവ്രവാദികള്‍ കാബൂള്‍ നഗരത്തില്‍ പ്രവേശിച്ചപ്പോള്‍ തന്നെ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജ്യം വിട്ടിരുന്നു.

രാജ്യം പിടിച്ചടക്കിയത്തിനു പിന്നാലെ വളരെ പ്രാകൃതമായ നിയന്ത്രണങ്ങളാണ് താലിബാന്‍ അഫ്ഗാന്‍ ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പികുന്നത്. സ്ത്രീകള്‍ പാദം കാണുന്ന തരത്തിലുള്ള ചെരിപ്പ് ധരിക്കരുത്. കൂടെ പുരുഷന്മാരില്ലാതെ മാര്‍ക്കറ്റുകളിലേക്ക് വരരുത്. പുരുഷന്മാര്‍ താടി നീട്ടി വളര്‍ത്തണം തുടങ്ങി നിരവധി നിയന്ത്രണങ്ങള്‍ താലിബാന്‍ ഇതിനകം കൊണ്ടുവന്നുകഴിഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുതിയ സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കുമെന്നും അഫ്ഗാനിസ്ഥാന്റെ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നാക്കിമാറ്റിയുളള പ്രഖ്യാപനം ഉടനുണ്ടാകുമെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു. അഫ്ഗാന്‍ ജനതയ്ക്കും മുജാഹിദീനുകള്‍ക്കും ഇന്ന് മഹത്തായ ദിവസമാണ്. ഇരുപത് വര്‍ഷത്തെ അവരുടെ ത്യാഗങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ഫലം ലഭിച്ചിരിക്കുകയാണ് എന്ന് താലിബാന്‍ വക്താവ് മുഹമ്മദ് നയീം അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയോട് പറഞ്ഞു. 'ഞങ്ങള്‍ ആഗ്രഹിച്ചതിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഞങ്ങളുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് ലഭിച്ചു. ഇനിമുതല്‍ ആരെയും ഉപദ്രവിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല' എന്നും അദ്ദേഹം പറഞ്ഞു.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More
National Desk 1 day ago
National

'ഞങ്ങള്‍ക്കൊപ്പം ചേരൂ' ; ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെ വരുണ്‍ ഗാന്ധിയെ ക്ഷണിച്ച് കോണ്‍ഗ്രസ്

More
More
National Desk 2 days ago
National

ബിജെപിയെ ജൂണ്‍ നാലിന് ഇന്ത്യാ മുന്നണി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെറിയും- ഉദയനിധി സ്റ്റാലിന്‍

More
More
National Desk 2 days ago
National

അരവിന്ദ് കെജ്‌റിവാളിന്റെ അറസ്റ്റ്: എഎപി ഇന്ന് മോദിയുടെ വസതി വളയും

More
More
National Desk 2 days ago
National

ബംഗളൂരുവിൽ കുടിവെള്ളം പാഴാക്കിയതിന് 22 കുടുംബങ്ങൾക്ക് പിഴ

More
More