കാബൂള്‍ വളഞ്ഞ് താലിബാന്‍; അധികാരക്കൈമാറ്റം ഉടനെന്ന് അഫ്ഗാന്‍ ഭരണകൂടം

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ വളഞ്ഞ് താലിബാന്‍ തീവ്രവാദികള്‍. കാബൂളിന്റെ നാലുഭാഗവും താലിബാന്‍ തീവ്രവാദികള്‍ പിടിച്ചടക്കിയതായി അഫ്ഗാനിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയതോടെ അഫ്ഗാന്‍ ഭരണകൂടം രാജി വച്ച് അധികാരം കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഫ്ഗാനിസ്ഥാനില്‍ അധികാരക്കൈമാറ്റം സമാധാനപരമായിരിക്കുമെന്ന് അഫ്ഗാന്‍ ആഭ്യന്തരമന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സാക്ക് വല്‍ അറിയിച്ചു. അഫ്ഗാനിലെ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് അദ്ദേഹം പറഞ്ഞു. കാബൂള്‍ നഗരത്തില്‍ ആക്രമണങ്ങള്‍ നടക്കില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി. വീഡിയോ രൂപത്തിലാണ് അബ്ദുള്‍ സത്താറിന്റെ സന്ദേശം പുറത്തുവന്നിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബലപ്രയോഗത്തിലൂടെ അധികാരം ഏറ്റെടുക്കില്ലെന്ന് താലിബാന്‍ വക്താക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നേതൃത്വത്തിലുളള കെട്ടിടങ്ങള്‍ സുരക്ഷിതമാണ്. ജനങ്ങളുടെ ജീവനും സമ്പത്തിനും അപകടമുണ്ടാകില്ല, നഗരത്തിന്റെ പുറത്തുകടക്കാനാഗ്രഹിക്കുന്നവര്‍ക്ക് സുരക്ഷിതമായ വഴിയൊരുക്കുമെന്ന് താലിബാന്‍ പ്രസ്താവനയിറക്കിയതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേനയെ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചതിനുശേഷമാണ് അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായത്. അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരങ്ങളായ കാണ്ഡഹാറും ഹെറാത്തും കഴിഞ്ഞ ദിവസം താലിബാന്‍ കീഴടക്കിയിരുന്നു. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More