സൈനിക് സ്‌കൂളുകളില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പ്രവേശനം

ഡല്‍ഹി: രാജ്യത്തെ സൈനിക് സ്‌കൂളുകളില്‍ ഇനിമുതല്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതകള്‍ക്ക് എല്ലാ മേഖലകളിലും തുല്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 75-ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

'സൈനിക് സ്‌കൂളുകളില്‍ പഠിക്കാനാഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ലക്ഷക്കണക്കിന് പെണ്‍കുട്ടികളാണ് തനിക്ക് സന്ദേശങ്ങളയക്കുന്നത്. അവര്‍ക്കുവേണ്ടി സൈനിക് സ്‌കൂളുകളുടെ വാതിലുകള്‍ തുറക്കേണ്ടതുണ്ട്. രണ്ട് വര്‍ഷം മുന്‍പ് മിസോറാമിലെ ഒരു സൈനിക് സ്‌കൂളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഇനിമുതല്‍ രാജ്യത്തെ എല്ലാ സൈനിക് സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു എന്ന് അദ്ദേഹം പറഞ്ഞു.

പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുളള സൈനിക് സ്‌കൂള്‍ സൊസൈറ്റിയാണ് സൈനിക് സ്‌കൂള്‍ നടത്തുന്നത്. ചെറുപ്രായത്തില്‍ തന്നെ വിദ്യാര്‍ത്ഥികളെ സായുധ സേനയില്‍ പ്രവേശിക്കാന്‍ തയാറാക്കുകയാണ് സൈനിക് സ്‌കൂളുകളുടെ ലക്ഷ്യം. ഇന്ത്യയില്‍ 33 സൈനിക് സ്‌കൂളുകളാണ് ഉളളത്.

Contact the author

Web Desk

Recent Posts

National Desk 8 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More