ആഗസ്റ്റ് 14 വിഭജന ഭീതി ദിവസമായി ആചരിക്കുമെന്ന് നരേന്ദ്രമോദി

ഡല്‍ഹി: ആഗസ്റ്റ് 14 വിഭജന ഭീതി ദിവസമായി ആചരിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി. 'ഇന്ത്യയുടെ വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവില്ല. വിദ്വേഷവും അക്രമവും കാരണം ദശലക്ഷക്കണക്കിന് സഹോദരീ സഹോദരന്മാര്‍ക്കാണ് പലായനം ചെയ്യേണ്ടിവന്നത്, ജീവന്‍ നഷ്ടമായത്. ആ ജനതയുടെ പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും സ്മരണക്കായി ആഗസ്റ്റ് 14'വിഭീഷണിക സ്മാരക ദിന'മായി ആഘോഷിക്കാന്‍ തീരുമാനിച്ചു' എന്നാണ് നരേന്ദ്രമോദി ട്വീറ്റ് ചെയ്തത്.

വിവേചനം, ശത്രുത തുടങ്ങിയ വിഷങ്ങളെ തുടച്ചുനീക്കേണ്ടതിന്റെ ആവശ്യകതയും സാമൂഹിക ഐക്യവും മാനുഷിക ശാക്തീകരണവും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും വിഭജന ഭീതി ദിനം ഓര്‍മ്മപ്പെടുത്തട്ടേ എന്നും അദ്ദേഹം കുറിച്ചു. 1947 ആഗസ്റ്റ് 14-നാണ് ഇന്ത്യയും പാക്കിസ്ഥാനും വിഭജിക്കപ്പെട്ടത്. പാക്കിസ്ഥാന്‍ ആഗസ്റ്റ് 14 ആണ് സ്വാതന്ത്രദിനമായി ആഘോഷിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പ്രധാനമന്ത്രിയുടെ തീരുമാനത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. നരേന്ദ്രമോദിയുടെ തീരുമാനം തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുക. ഇന്ത്യാവിഭജനം ചരിത്രത്തില്‍ ഏറ്റവും ദൗര്‍ഭാഗ്യകരമായ ഒരു കാര്യം തന്നെയാണ്. എന്നാല്‍ വീണ്ടും രാജ്യത്തെ ജനങ്ങള്‍ തമ്മില്‍ വെറുപ്പും വിദ്വേഷവും മാത്രമേ മോദിയുടെ ഈ തീരുമാനംകൊണ്ട് ഉണ്ടാവുകയുളളു എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. കെ. ആന്റണി പറഞ്ഞു.

Contact the author

Web Desk

Recent Posts

National Desk 20 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 21 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 22 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 23 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More