പിണറായി വിജയന്‍ നരേന്ദ്രമോദിക്ക് പഠിക്കുകയാണെന്ന് വി. ഡി. സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പഠിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അനുകരിക്കുന്നതുകൊണ്ടാണ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാത്തതെന്നും വി. ഡി. സതീശന്‍ പറഞ്ഞു. സ്പീക്കര്‍ക്കുമേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മന്ത്രിമാര്‍ക്ക് ലോക്കല്‍ സെക്രട്ടറിമാരെപ്പോലും ഭയമാണ്. അതുകൊണ്ടാണ് ആരോഗ്യമന്ത്രിക്ക് തെറ്റായ ഉത്തരം നിയമസഭയില്‍ പറയേണ്ടിവന്നതെന്നും വി. ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നും പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് ആശങ്കയുണ്ടാക്കുന്നതാണ്. അധികാരത്തിലിരിക്കുന്നവര്‍ മറുപടി പറയാത്തത് ശരിയല്ല എന്ന് വി. ഡി. സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സഭയില്‍ ഏത് വിഷയം അവതരിപ്പിച്ചാലും ഭരണപക്ഷം എതിര്‍ക്കുന്നത് പതിവായി. മര്യാദയുടെ എല്ലാ സീമകളും ഭരണപക്ഷ അംഗങ്ങള്‍ ലംഘിച്ചു എന്നും വി. ഡി. സതീശന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കുട്ടനാട് വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് മറുപടി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More