കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രം ജനങ്ങളെ ബോധവല്‍ക്കരിക്കാനാണെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ജനങ്ങളെ ബോധവല്‍ക്കരിക്കാനാണെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ചിത്രവും അദ്ദേഹത്തിന്റെ വാക്കുകളും കൊവിഡിനെക്കുറിച്ചും ഈ സമയത്ത് വേണ്ട ഉചിതമായ കരുതലിനെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ അച്ചടിക്കേണ്ടതുണ്ടോ എന്ന കോണ്‍ഗ്രസ് എംപി കുമാര്‍ കേത്കറിന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൊവിന്‍ പോര്‍ട്ടലിലൂടെ നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് രൂപകല്‍പ്പന ചെയ്തതെന്ന് സര്‍ക്കാര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരം നിര്‍ണായകമായ വിവരങ്ങള്‍ ഏറ്റവും ഫലപ്രദമായ രീതിയില്‍ ജനങ്ങളിലേക്കെത്തിക്കുക എന്നത് സര്‍ക്കാരിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വമാണെന്ന് ഭാരതി പവാര്‍ പറഞ്ഞു. മാസ്‌ക് ധരിക്കാത്ത മോദിയുടെ ചിത്രം എങ്ങനെയാണ് പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്ന സന്ദേശം നല്‍കുക എന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. 

Contact the author

Web Desk

Recent Posts

National Desk 14 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 15 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 16 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More