പ്രണയം നിരസിക്കുന്ന പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കടുത്ത ശിക്ഷ; മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കടുത്ത ശിക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിവിപുലമായ ചതിക്കുഴി ഒരുക്കി ചിലര്‍ പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെക്കുറിച്ചുളള എംഎല്‍എമാരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

പുതിയ നിയമങ്ങളുണ്ടാക്കുന്നതിന് അതിര്‍വരമ്പുകളുണ്ട്. അതിനാല്‍ നിലവിലുളള നിയമങ്ങള്‍ കടുപ്പിക്കും. രക്ഷിതാക്കള്‍ കുട്ടികളുടെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം ശ്രദ്ധിക്കണം. സംസ്ഥാനത്ത് സ്ത്രീധനം നല്‍കിയുളള വിവാഹങ്ങളെ ഒറ്റപ്പെടുത്തണം. അത്തരം വിവാഹങ്ങളില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കാതിരിക്കാന്‍ ശ്രമിക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. പ്രണയത്തിന്‍റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ ദുരഭിമാന കൊലകൾ പോലെ ശക്തമായി എതിർക്കപ്പെടേണ്ട സാമൂഹിക പ്രശ്നമാണ്. ഒരാള്‍ എങ്ങനെ ജീവിക്കണം, ആരോടൊപ്പം ജീവിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം ഒരോരുത്തര്‍ക്കുമുണ്ട്. അതിനെ മറികടന്ന് മറ്റൊരാളുടെ മേല്‍ തങ്ങളുടെ ഇംഗിതം അടിച്ചേല്പ്പിക്കുന്ന രീതി ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പ്രണയമെന്നത് മറ്റൊരാളുടെ ജീവനെടുക്കാനോ അപായപ്പെടുത്താനോ ഉള്ള അധികാര രൂപമല്ല എന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More