പൊലീസിന്റെ പിരിവ് ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങളെപ്പോലെ എന്ന് രാഹുല്‍ മാങ്കുട്ടത്തില്‍

തിരുവനന്തപുരം: രണ്ടാം ലോക്ക്ഡൗണില്‍ നിയമലംഘനം നടത്തിയവരില്‍ നിന്ന് പൊലീസ് പിരിച്ചത് 125 കോടിയോളം രൂപ. വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ജനങ്ങൾ മുണ്ടു മുറുക്കിയുടുത്തും അത്താഴപ്പട്ടിണി കിടന്നും ജീവൻ നിലനിർത്താനായി സ്വരൂപിച്ച പണത്തിൽ നിന്നാണ് നമ്മുടെ സർക്കാർ 125 കോടി ഫൈൻ ചുമത്തി ഖജനാവിലേക്ക് വരവ് വെച്ചതെന്ന് രാഹുല്‍ മാങ്കുട്ടത്തില്‍ പറഞ്ഞു.

മുംബൈയിലൊക്കെ ഗുണ്ടാ കൊള്ളസംഘങ്ങൾ ക്വട്ടേഷൻ പിരിവ് നടത്താൻ ഏൽപ്പിക്കും പോലെയാണ് ഓരോ സ്‌റ്റേഷനിലും നിശ്ചിത സംഖ്യ ഫൈൻ പിരിക്കാൻ ഏൽപ്പിച്ചിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണരൂപം

ജനങ്ങൾ മുണ്ടു മുറുക്കിയുടുത്തും അത്താഴപ്പട്ടിണി കിടന്നും ജീവൻ നിലനിർത്താനായി സ്വരൂപിച്ച പണത്തിൽ നിന്നാണ് നമ്മുടെ സർക്കാർ 125 കോടി ഫൈൻ ചുമത്തി ഖജനാവിലേക്ക് വരവ് വെച്ചത്. നാളെയെന്താകുമെന്ന ഭീതിയിൽ കഴിയുന്ന കൊറോണക്കാലത്ത് തന്റെ കുഞ്ഞുങ്ങൾ പട്ടിണി കൊണ്ട് നിലവിളിക്കരുതെന്ന് കരുതി സ്വരൂപിക്കുന്ന പണത്തിൽ നിന്നാണ് കാക്കിയിട്ട ഏമാന്മാരെക്കൊണ്ട് പിടിച്ചു പറിക്കുന്നത്. പണ്ട് ജന്മിമാർ കുടിയാന്മാർ അധ്വാനിച്ചുണ്ടാക്കുന്ന വിള പറിച്ചു കൊണ്ട് പോകുന്നതിന്റെ 2021 ലെ ആവർത്തനമാണ് പിണറായി സർക്കാർ നടപ്പാക്കുന്നത്.
പുല്ലരിയാൻ പോയവരുടേയും, മകളെ ആശുപത്രിയിൽ കാണിക്കാൻ പോകുമ്പോഴും, പുതുമണവാളന്റെ പുതുമോടിയിലും ഫൈൻ നൽകി സ്വീകരിക്കുന്ന ലോകത്തിലെ ഒരേ ഒരു ഭരണകൂടത്തിന്റെ പേരാണ് ഇടതുപക്ഷ സർക്കാർ.
തന്റെ ലോറിയിൽ അട്ടിവെച്ച കല്ലിനേക്കാൾ ഫൈൻ രസീതുമായി മാല കോർത്ത് പ്രതിഷേധിച്ച മഞ്ചേരിയിലെ ലോറി ഡ്രൈവറുടെ സങ്കട ദൃശ്യം നാം കണ്ടതാണ്.
നാട്ടുകാർ പിരിച്ച് പണം കൊടുത്ത് സഹായിച്ച പാവത്തിന്റെ പോക്കറ്റിലും ഈ സർക്കാർ കൊള്ളയടിച്ചതും നാം കണ്ടതാണ്.
മുംബൈയിലൊക്കെ ഗുണ്ടാ കൊള്ളസംഘങ്ങൾ ക്വട്ടേഷൻ പിരിവ് നടത്താൻ ഏൽപ്പിക്കും പോലെ ഓരോ സ്‌റ്റേഷനിലും നിശ്ചിത സംഖ്യ ഫൈൻ പിരിക്കാൻ ഏൽപ്പിച്ചിരിക്കുകയാണ്. അള മുട്ടിയാൽ ചേരയും കടിക്കുമെന്ന പഴഞ്ചൊല്ല് ഒന്നോർത്താൽ നല്ലത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

National Desk 17 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 18 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 20 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 20 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 23 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More