ലക്‌നൗ ആരുടെയും അച്ഛന്റെ വകയല്ല - രാകേഷ് ടികായത്ത്‌

ഡല്‍ഹി: വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായി പ്രതിഷേധിക്കുന്ന കര്‍ഷകരെ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാരിനും യുപി സര്‍ക്കാരിനും മുന്നറിയിപ്പുമായി കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. ഇനിയും കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ വരുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊതുജനം സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് രാകേഷ് ടികായത്ത് പറഞ്ഞു.

ഗ്രേറ്റര്‍ നോയിഡയില്‍ ജേവാറില്‍ നടന്ന മഹാപഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്‌നൗ ആരുടെയും അച്ഛന്റെ സ്വത്തല്ല. ഞങ്ങള്‍ കര്‍ഷകരുടെതാണ്. നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ കര്‍ഷകര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന മഹാപഞ്ചായത്തില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് പങ്കെടുത്തത്. മഹാപഞ്ചായത്ത് നടക്കുന്ന മേഖലയില്‍ പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

2020 നവംബര്‍ 26-നാണ് ഡല്‍ഹിയില്‍ വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം ആരംഭിച്ചത്. സമരം ഒന്‍പതാം മാസത്തിലേക്ക് കടന്നിട്ടും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും അവഗണന മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. സമരത്തിന്റെ തുടക്കത്തില്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും കര്‍ഷകര്‍ ഖാലിസ്ഥാനികളും തീവ്രവാദികളുമാണെന്ന് മുദ്രകുത്താന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും അത് പരാജയപ്പെട്ടു. പിന്നീട് ബിജെപി സര്‍ക്കാര്‍ കര്‍ഷകരുമായി ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ നടത്തി. പതിനൊന്ന് ഒത്തുതീര്‍പ്പുചര്‍ച്ചകളും പരാജയപ്പെടുകയായിരുന്നു. നിയമങ്ങളില്‍ ഭേദഗതികളാവാം എന്നാല്‍ പിന്‍വലിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പക്ഷം. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.
Contact the author

Web Desk

Recent Posts

National Desk 5 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 6 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 6 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 9 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More