കോളേജുകള്‍ തുറക്കും; വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത കോളേജുകള്‍ തുറക്കുന്നതിന്ന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങി. ഇന്ന് മുതല്‍ ആരംഭിക്കുന്ന  വാക്സിനേഷന്‍ യജ്ഞം പ്രധാനമായും ഊന്നല്‍ നല്‍കുന്നത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വാക്സിന്‍ നല്‍കാനാണ്. അവസാന വര്‍ഷ ഡിഗ്രി, പിജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍പി, യുപി സ്‌കൂള്‍ അധ്യാപകര്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തീകരിക്കുക ഈ യജ്ഞത്തിന്റെ ലക്ഷ്യമാണ്. വിദ്യര്‍ത്ഥികള്‍ കൊവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. 

വിദ്യര്‍ത്ഥികള്‍ ചെയ്യേണ്ടത് 

വിദ്യര്‍ത്ഥികള്‍ ആദ്യം ചെയ്യേണ്ടത് കൊവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. http://covid19.kerala.  gov.in/vaccine/  സൈറ്റില്‍ കയറി സ്റ്റുഡന്‍റ്സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത്,  പഠിക്കുന്ന കോളേജിലെ തിരിച്ചറിയല്‍ (ഐഡന്‍റിറ്റി കാര്‍ഡ്) കാര്‍ഡ് അപ് ലോഡ് ചെയ്യണം.  കൊവിന്‍ സൈറ്റില്‍ നിന്ന് തരുന്ന 12 അക്ക നമ്പര്‍ രണ്ടാമതെടുത്ത സൈറ്റില്‍ എന്‍റര്‍ ചെയ്യണം. മുന്‍ഗണനാ ക്രമത്തില്‍ സൈറ്റില്‍ നിന്ന് അപ്രൂവല്‍ ലഭിക്കുന്നതിനനുസരിച്ച് വാക്സിന്‍ എടുക്കാം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടിയന്തിരമായി വാക്സിന്‍ എത്തിക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായി 20 ലക്ഷം ഡോസ് വാക്സിനുകള്‍ വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുമെന്ന് നേരെത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വിലയില്‍ മാറ്റമുണ്ടാകില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊവിഡ്‌ വ്യാപന നിരക്ക് (ടിപിആര്‍) 3 ശതമാനത്തിലേക്ക് താഴ്ന്ന പഞ്ചാബില്‍ ഈ മാസം ആദ്യം സ്കൂളുകള്‍  തുറന്നിരുന്നു. ഉത്തര്‍ പ്രദേശിലും രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ സജീവമാകും. ദേശീയ ശരാശരിയില്‍ കൊവിഡ്‌ വ്യാപന നിരക്ക് കുത്തനെ കുറയുന്ന സാഹചര്യത്തില്‍ ജനജീവിതം, മുന്‍കരുതലോടെ സാധാരണ നിലയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുകയാണ്. ഇതിന്റെ മുന്നോടിയായാണ് കടകമ്പോളങ്ങള്‍ ആഴ്ചയില്‍ ആറു ദിവസങ്ങളിലും തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഇനി കോളേജുകളും സ്കൂളുകളും തുറക്കാനുള്ള ഒരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിനായി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വാക്സിനേഷന്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More