ബീച്ചുകളും മാളുകളും തുറക്കും; ഓണത്തിന് നിയന്ത്രണങ്ങളൊഴിവാക്കി സംസ്ഥാനം

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേരളം. നാളെ മുതല്‍ ബീച്ചുകളില്‍ ആളുകളെ പ്രവേശിപ്പിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുടുംബങ്ങളുമായി ബീച്ചുകളിലേക്ക് പോകുന്നതിന് നാളെ മുതല്‍ നിയന്ത്രണമുണ്ടാവില്ല. മാളുകള്‍ ബുധനാഴ്ച്ച മുതല്‍ തുറക്കും. ഇന്നത്തോടെ ഞായറാഴ്ച്ചകളിലെ ലോക്ക്ഡൗണ്‍ താല്‍ക്കാലികമായി അവസാനിക്കും.

ഇനിമുതല്‍ 28 വരെ എല്ലാ ദിവസവും കടകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം. രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ഒന്‍പത് മണിവരെ കടകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാനാവും. കടകളിലേക്കെത്തുന്നവരെ നിയന്ത്രണങ്ങളുടെ പേരില്‍ ബുദ്ധമുട്ടിക്കരുതെന്നും നിര്‍ദേശമുണ്ട്. മാളുകളില്‍ സാമൂഹിക അകലവും കൊവിഡ് നിയന്ത്രണങ്ങളും പാലിച്ച് ജനങ്ങള്‍ക്ക് പ്രവേശിക്കാം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാനും ഹോട്ടലുകളില്‍ താമസിക്കാനും അനുമതിയുണ്ട്. ഓണക്കാലത്ത് ഇളവുകള്‍ പ്രഖ്യാപിക്കുന്നത് ടൂറിസം മേഖലയ്ക്കും വ്യാപാരികള്‍ക്കും ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More