തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തെ ഹരിജനങ്ങള്‍ എന്ന് വിളിക്കരുതെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്. പി. കെ. ചാത്തന് മാസ്റ്റര്‍ സ്മാരക ഭൂമിയില്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ നിര്മ്മിക്കുന്നതിനെക്കുറിച്ചുളള പി. ബാലചന്ദ്രന്റെ സബ്മിഷനു മറുപടി പറയവേയായിരുന്നു കെ. രാധാകൃഷ്ണന്റെ പരാമര്‍ശം.
പ്രസംഗത്തിനിടെ ഹരിജനങ്ങള്‍ എന്ന വാക്ക് മന്ത്രി പലതവണ ഉപയോഗിച്ചു. ഹരിജനങ്ങള്‍ എന്ന് പറയാന്‍ പാടില്ല. എല്ലാവരും ശ്രദ്ധിക്കാനാണ് താന്‍ ഇത് പറയുന്നത് എന്ന് കെ. രാധാകൃഷ്ണന് പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ ഹോസ്റ്റലിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുതന്നെ ദളിത്, ഹരിജനങ്ങള്‍ തുടങ്ങിയ വാക്കുകള്‍ ഔദ്യോഗിക രേഖകളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കീഴാളര്‍ എന്ന പദം താഴ്ന്ന ജാതിയില്‍പെട്ട ആളുകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതിനെയും സര്‍ക്കാര്‍ വിലക്കിയിരുന്നു.