ട്രാഫിക് ബ്ലോക്കുണ്ടാക്കിയ അരയന്നത്തെ പോലീസ് അറസ്റ്റ് ചെയ്തു

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന പരാതിയില്‍ അരയന്നത്തെ പോലീസ് അറസ്റ്റ് ചെയ്തു. യു.കെയിലെ കേംബ്രിഡ്‌ജ്‌ഷെയറിലാണ് സംഭവം. ഹാർഡ്‌വിക്കിൽ എ 428 ല്‍ അരയന്നം റോഡ്‌ തടയുകയാണെന്ന് നിരവധി പരാതികള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസിന് അറസ്റ്റ് ചെയ്ത് നീക്കേണ്ടി വന്നത്. പോലീസ് വളരെ ബുദ്ധിമുട്ടിയാണ് അരയന്നത്തെ പിടികൂടിയത്. പോലീസ് വലയിലായ അരയന്നത്തെ ഉദ്യോഗസ്ഥര്‍ അടുത്തുള്ള നദിയില്‍ കൊണ്ടാക്കുകയും ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അരയന്നത്തെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തവര്‍ക്കും, പിടികൂടാന്‍ സഹായിച്ചവര്‍ക്കും യു. കെ പോലീസ് നന്ദി അറിയിച്ചു. അരയന്നം ഇപ്പോള്‍ സുരക്ഷിതമാണെന്നും, ഇനി അത് തിരിച്ചു വരില്ലെന്ന പ്രതീക്ഷയിലാണ് തങ്ങള്‍ ഉള്ളതെന്നും പോലീസ് ഫേസ്ബുക്ക് പേജില്‍ കുറിച്ചു.  ഈ പോസ്റ്റിനടിയില്‍ നിരവധി കമന്‍റുകളാണ് വരുന്നത്. ഈ സംഭവത്തെ ഹോട്ട് ഫസ് സിനിമയുമായാണ് ആളുകള്‍ താരതമ്യം ചെയ്യുന്നത്. സിനിമയിലും രണ്ട് പോലീസുകാര്‍ പ്രശ്നക്കാരനായ അരയന്നത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതാണ് കഥ. 

Contact the author

Web Desk

Recent Posts

Web Desk 1 month ago
Viral Post

ഭാര്യയ്ക്ക് പ്രായം 82, ഭര്‍ത്താവിന് 36; അപൂര്‍വ്വ പ്രണയത്തിന്റെ കഥ

More
More
Web Desk 3 months ago
Viral Post

ടാന്‍സാനിയയില്‍ നിന്നുളള ഇന്‍സ്റ്റഗ്രാം താരം കിലി പോളിനെ ആദരിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍

More
More
Web Desk 3 months ago
Viral Post

പൂവന്‍കോഴിക്കും ടിക്കറ്റെടുപ്പിച്ച് ട്രാന്‍സ്‌പോര്‍ട്ട് ബസ് കണ്ടക്ടര്‍

More
More
Web Desk 3 months ago
Viral Post

കാല്‍ നൂറ്റാണ്ടായി തെരുവുമൃഗങ്ങളുടെ അന്നദാതാവാണ് ചന്ദ്രപ്രകാശ്

More
More
Web Desk 3 months ago
Viral Post

ഇത് എന്റെയും അല്ലിയുടെയും ബ്രോ ഡാഡി; പൃഥിരാജിന് നന്ദി പറഞ്ഞ് സുപ്രിയ

More
More
Web Desk 4 months ago
Viral Post

പ്രിയങ്കക്കും നിക്കിനും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചു

More
More