പ്രതിപക്ഷം പാര്‍ലമെന്റിനെ അപമാനിക്കുകയാണെന്ന് നരേന്ദ്രമോദി

ഡല്‍ഹി: പ്രതിപക്ഷം പാര്‍ലമെന്റിനെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരന്തരം സഭ നിര്‍ത്തിവയ്‌ക്കേണ്ടിവരികയാണ്. പ്രതിപക്ഷം വര്‍ഷകാല സമ്മേളനം നടത്താന്‍ അനുവദിക്കുന്നില്ല. പ്രതിപക്ഷത്തിന്റെ ഈ പ്രവൃത്തി ഭരണഘടനയെയും ജനാധിപത്യത്തെയും പൊതുജനങ്ങളെയും അപമാനിക്കുന്നതാണ്. ഇരുസഭകളിലും പ്രതിപക്ഷത്തിന്റെ പ്രവൃത്തികള്‍ അംഗീകരിക്കാനാവുന്നല്ലെന്നും നരേന്ദ്രമോദി പറഞ്ഞു. ഒരാഴ്ച്ചക്കിടെ രണ്ടാം തവണയാണ് നരേന്ദ്രമോദി പ്രതിപക്ഷത്തെ വിമര്‍ശിച്ചിക്കുന്നത്.

നിയമസഭയില്‍ ബില്ലുകള്‍ പാസാക്കുന്നിതിനിടെ തൃണമൂല്‍ എംപി ടെറക് ഒബ്രിയാന്‍ നടത്തിയ പരാമര്‍ശത്തെയും നരേന്ദ്രമോദി വിമര്‍ശിച്ചു. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയും രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം. എ. നഖ്വിയും ഒബ്രിയാനെതിരെ രംഗത്തെത്തിയിരുന്നു. എല്ലാ ബില്ലുകളും ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയാറാണ്. തിരക്കുകൂട്ടാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല.തൃണമൂല്‍ അംഗം ഡെറക് ഒബ്രിയാന്‍ പാര്‍ലമെന്റിനെ അപമാനിച്ചു. അദ്ദേഹം രാജ്യത്തോട് മാപ്പുപറയണം എന്നാണ് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

അതേസമയം, പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷകപ്രക്ഷോഭം, ഇന്ധനവില വര്‍ധന, കൊവിഡ് കൈകാര്യം ചെയ്യല്‍ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുളള കോണ്‍ഗ്രസ് നേതാക്കളുടെ പാര്‍ലമെന്റ പ്രതിഷേധം ശക്തമായി തുടരുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും ഇന്ന് പാര്‍ലമെന്റിലേക്ക് സൈക്കിള്‍ റാലി നടത്തിയിരുന്നു. രാജ്യത്തെ ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് പാര്‍ലമെന്റിലേക്ക് സൈക്കിള്‍ റാലി നടത്തിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Contact the author

Web Desk

Recent Posts

National Desk 21 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 22 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 23 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More