ആക്രമണം ശക്തമാക്കി താലിബാന്‍; അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്തവരുടെ എണ്ണം 2 ലക്ഷം കവിഞ്ഞു

അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ താലിബാൻ തീവ്രവാദികൾ ആക്രമണം കടുപ്പിച്ചു. ഹെറാത്ത്, ലഷ്കർ ഗാഹ്, കാണ്ഡഹാർ തുടങ്ങിയ നഗരങ്ങള്‍ പിടിച്ചെടുക്കാനാണ് നീക്കം. സര്‍ക്കാര്‍ സേന ശക്തമായ ചെറുത്തു നില്‍പ്പാണ് നടത്തുന്നത്. 376 ജില്ലകളിലെ 150ലും അഫ്ഗാൻ സേന താലിബാനുമായി കനത്ത പോരാട്ടത്തിലാണ്. 2021 ഏപ്രിൽ മുതൽ രണ്ടു ലക്ഷത്തിലധികം പേർ പലായനം ചെയ്തുവെന്നും 4000 ത്തോളം പേർ കൊല്ലപ്പെട്ടുവെന്നും അഫ്ഗാൻ അംബാസഡര്‍ ഫരീദ് മമുന്ദ്‌സെ പറഞ്ഞു. 

യുഎസ് സൈന്യം അഫ്ഗാനിസ്ഥാൻ വിട്ടതിനു പിന്നാലെ വളരെവേഗത്തിൽ രാജ്യത്തു പിടിമുറുക്കുകയാണു താലിബാൻ. സെപ്റ്റംബർ 11നു മുൻപു മുഴുവൻ അമേരിക്കൻ സൈനികരെയും പിൻവലിക്കാമെന്നായിരുന്നു യുഎസ്– താലിബാൻ കരാർ. എന്നാൽ സെപ്റ്റംബർവരെ കാത്തുനിൽക്കാതെ യുഎസ് സേന സ്ഥലം വിട്ടു. പാക്കിസ്ഥാൻ സേനയുടെ പിന്തുണയുള്ള താലിബാൻ, യുഎസ് പിന്മാറ്റം പൂർത്തിയായതോടെ വെടിനിർത്തൽ പ്രഖ്യാപിക്കാതെ രമാവധി പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.

നിരവധി യുഎസ്, ബ്രിട്ടീഷ് സൈനികര്‍ക്ക് താലീബാനോട് ഏറ്റുമുട്ടി ജീവന്‍ നഷ്ടപ്പെട്ട സ്ഥലമാണ് ഹെൽമണ്ട് പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്കർ ഗാഹ്. താലിബാൻ അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നഗരത്തിന്റെ ഹൃദയഭാഗത്ത് നിലയുരപ്പിച്ച തീവ്രവാദികളുടെ വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അവരെ നേരിടാന്‍ കൂടുതല്‍ സൈന്യത്തെ അഫ്ഗാന്‍ സര്‍ക്കാര്‍ അയക്കുന്നുണ്ടെങ്കിലും അതെത്രത്തോളം വിജയിക്കുമെന്ന് പറയാന്‍ കഴിയില്ല.

താലിബാനു പാക്ക് സൈന്യം ആളും ആയുധവും നൽകുന്നുണ്ട്. മധ്യേഷ്യൻ രാജ്യങ്ങളിലെ വിവിധ സായുധ സംഘടനകളിലെ അംഗങ്ങളെയും പോരാളികളായി ഉപയോഗിക്കുന്നു. ഈ പടയോടു പിടിച്ചുനിൽക്കാനാവാതെ അഫ്ഗാൻ സൈനികർ കീഴടങ്ങുകയോ തജിക്കിസ്ഥാനിലേക്കു പലായനം ചെയ്യുകയോ ആണെന്നു റിപ്പോർട്ടുകൾ പറയുന്നു. അഫ്ഗാനിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെ കഴിഞ്ഞ വാരാന്ത്യത്തിലും ഖത്തറിൽ അഫ്ഗാൻ സർക്കാർ – താലിബാൻ പ്രതിനിധികൾ തമ്മിൽ സമാധാനചർച്ച നടന്നു. സമാധാനപരമായ രാഷ്ട്രീയ തീർപ്പിനാണു തങ്ങള്‍ ശ്രമിക്കുന്നതെന്ന് താലിബാൻ പരമോന്നത നേതാവ് ഹിബാത്തുല്ല അഖുൻഡസാദാ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും മറുവശത്ത് അവര്‍ ആക്രമണം ശക്തമാക്കുകയാണ്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More