ഹയര്‍സെക്കന്‍ഡറി സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷക്കുള്ള ഫീസ്‌ അടക്കേണ്ട അവസാന തിയതി ഓഗസ്റ്റ്‌ 3 വരെ നീട്ടി. ഫീസ്‌ ഓഗസ്റ്റ് 3 വരെ സ്വീകരിക്കും. അതോടൊപ്പം സ്കൂളില്‍ പരീക്ഷക്കായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതിയും ഓഗസ്റ്റ് മൂന്നാണ്. 600 രൂപ ഫൈനോട് കൂടി 5 വരെ അപേക്ഷ നല്‍കാം. സ്കൂൾ പ്രിൻസിപ്പള്‍  ട്രഷറിയിൽ ഫീസ് അടക്കേണ്ടതും, ഡിപ്പാർട്ട്മെന്റ് പോർട്ടൽ വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്തേണ്ട അവസാന തീയതിയും ഓഗസ്റ്റ്‌ ആറാണ്. കൊവിഡ്‌ മൂലം പലസ്ഥലങ്ങളിലും കണ്ടൈയ്മെന്‍റ്  സോണാകുന്നതിലാണ് ദിവസം നീട്ടി നല്‍കിയിരിക്കുന്നത്. 

സംസ്ഥാനത്ത് കഴിഞ്ഞ ദിവസമാണ്  ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചത്. 87.94 ശതമാനമാണ് വിജയം. തിരുവനന്തപുരം പിആര്‍ഡി ചേംബറില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. ഇത്തവണ 4,46,471 കുട്ടികളാണ് പ്ലസ് ടൂ പരീക്ഷ എഴിതിയത്. 28,565 വിദ്യാര്‍ത്ഥികളാണ് /വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തില്‍ പരീക്ഷ എഴുതിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

48,383 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 136 സ്‌കൂളുകളില്‍ നൂറു ശതമാനം വിജയം നേടി. ഇതില്‍ 11 സര്‍ക്കാര്‍ സ്‌കൂളുകള്‍  ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 85.02 ആണ്  വിജയശതമാനം. എയ്ഡഡ് വിഭാഗത്തില്‍ 90. 37 ശതമാനവും അണ്‍ എയ്ഡഡ് വിഭാഗത്തില്‍ 87.67 ശതമാനവുമാണ് വിജയം. കൊവിഡ്‌ ലോക്ഡൌണ്‍ മൂലം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴിയായിരുന്നു ക്ലാസുകളുണ്ടായിരുന്നത്. 

Contact the author

Web Desk

Recent Posts

National Desk 10 months ago
Education

1,000 ജീവനക്കാരെ കൂടി പിരിച്ചുവിടാനൊരുങ്ങി ബൈജൂസ്

More
More
Web Desk 10 months ago
Education

രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവയാണ്

More
More
Web Desk 10 months ago
Education

കഴിഞ്ഞ 10 വർഷത്തിനിടെ കൊമേഴ്‌സ് പഠിച്ചത് വെറും 14% വിദ്യാർത്ഥികൾ - പഠനം

More
More
National Desk 2 years ago
Education

ജെഎന്‍യുവിലെ ആദ്യ വനിതാ വിസിയായി നിയമിക്കപ്പെട്ടത് ഗോഡ്‌സെ ആരാധിക

More
More
Web Desk 2 years ago
Education

മുഗൾ രാജാക്കന്മാരുടെ ചരിത്രം ഒഴിവാക്കണമെന്ന കേന്ദ്രനിർദേശം കേരളം തള്ളും

More
More
Web Desk 2 years ago
Education

ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

More
More