രാഷ്ട്രീയനേതാക്കള്‍ക്കെതിരായ മാനനഷ്ടക്കേസുകള്‍ പിന്‍വലിച്ച് എം. കെ. സ്റ്റാലിന്‍

ചെന്നൈ: രാഷ്ട്രീയനേതാക്കള്‍ക്കെതിരായ മാനനഷ്ടക്കേസുകള്‍ കൂട്ടത്തോടെ പിന്‍വലിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍. 2012-നും-2021-നും ഇടയില്‍ എ.ഐ.എ.ടി.എം.കെ. അധികാരത്തിലിരുന്ന കാലത്ത് രാഷ്ട്രീയനേതാക്കള്‍ക്കെതിരെ ചുമത്തിയ മാനനഷ്ടക്കേസുകള്‍ പിന്‍വലിക്കാനാണ് സ്റ്റാലിന്‍ ഉത്തരവിട്ടത്. 130 രാഷ്ട്രീയനേതാക്കള്‍ക്കെതിരായ കേസുകളാണ് ഇതോടെ ഒഴിവാകുന്നത്. നിലവില്‍ നടന്നുകൊണ്ടിരികുന്ന കേസുകളിലെ നടപടികള്‍ നിര്‍ത്തിവയ്ക്കാനും അദ്ദേഹം നിര്‍ദേശിച്ചു.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഈ നീക്കം ഡി.എം.കെ, കോണ്‍ഗ്രസ്, ഇടതുപക്ഷം, ഡിഎംഡികെ തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് ഗുണം ചെയ്യും. ഡിഎംഡികെ മേധാവി വിജയകാന്ത്, ഭാര്യ പ്രേമലത, തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇവികെഎസ് ഇളങ്കോവന്‍, ഡിഎംകെ എംപി കനിമൊഴി, ദയാനിധി മാരന്‍ എന്നിവരുടെ പേരിലുളള മാനനഷ്ടക്കേസുകളും ഇതോടെ ഒഴിവാകും.

നേരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കും ചാനലുകള്‍ക്കും ദിനപത്രങ്ങള്‍ക്കുമെതിരായ മാനനഷ്ടക്കേസുകള്‍ പിന്‍വലിക്കാനും എം.കെ. സ്റ്റാലിന്‍ ഉത്തരവിട്ടിരുന്നു. അധികാരത്തിലെത്തിയാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ വ്യാജ മാനനഷ്ടക്കേസുകള്‍ പിന്‍വലിക്കുമെന്ന് ഡിഎംകെ തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ പ്രഖ്യാപിച്ചിരുന്നു.

Contact the author

Web Desk

Recent Posts

National Desk 19 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 20 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 21 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 22 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More