മോദി ജനാധിപത്യത്തെ മാനിക്കാന്‍ അല്‍പ്പമെങ്കിലും തയ്യാറാവണം- രാഹുല്‍ ഗാന്ധി

ഡല്‍ഹി: മോദി ജനാധിപത്യത്തെ അല്‍പ്പമെങ്കിലും മാനിക്കാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ ദേശീയ പ്രാധാന്യമുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും സമയം പാഴാക്കാതെ കര്‍ഷകരുടെ സമരം, പണപ്പെരുപ്പം, പെഗാസസ് തുടങ്ങിയ വിഷയങ്ങള്‍ സഭയിലുന്നയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളുടെ ശബ്ദമാണ് പാര്‍ലമെന്റ് അംഗങ്ങള്‍ സഭയിലുയര്‍ത്തുക. ദേശീയ പ്രാധാന്യമുളള വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നതാണ് ജനാധിപത്യത്തിന്റെ അടിത്തറ. എന്നാല്‍ മോദി സര്‍ക്കാര്‍ അതിന് അനുവദിക്കുന്നില്ല- രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പാര്‍ലമെന്റിലേക്ക് ട്രാക്ടറോടിച്ചെത്തി രാഹുല്‍ ഗാന്ധി കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നുണ്ട്. കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കര്‍ഷകരെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ സമയം അനുവദിക്കുന്നില്ല. രാജ്യത്തിന് മുഴുവന്‍ അറിയാം ഈ നിയമങ്ങള്‍ രണ്ടോ മൂന്നോ വന്‍കിട വ്യവസായികള്‍ക്കുവേണ്ടി മാത്രമുളളതാണെന്ന്. കേന്ദ്രസര്‍ക്കാരിന് നിയമം പിന്‍വലിക്കേണ്ടതായി വരും' - രാഹുല്‍ ഗാന്ധി പറഞ്ഞു.

കാര്‍ഷികനിയമങ്ങളില്‍ യഥാര്‍ത്ഥ കര്‍ഷകര്‍ സന്തുഷ്ടരാണ്, പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളാണ് എന്നൊക്കെയാണ് സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ വാസ്തവത്തില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ അപഹരിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More