ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 87.94 വിജയശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു. 87.94 ശതമാനമാണ് വിജയം. തിരുവനന്തപുരം പിആര്‍ഡി ചേംബറില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. എറണാകുളമാണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ജില്ല. കുറവ് പത്തനംതിട്ടയിലാണ്. ഇത്തവണ 4,46,471 കുട്ടികളാണ് പ്ലസ് ടൂ പരീക്ഷ എഴിതിയത്. 28,565 വിദ്യാര്‍ത്ഥികളാണ് /വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തില്‍ പരീക്ഷ എഴുതിയത്.

48,383 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 136 സ്‌കൂളുകളില്‍ നൂറു ശതമാനം വിജയം നേടി. ഇതില്‍ 11 സര്‍ക്കാര്‍ സ്‌കൂളുകള്‍  ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 85.02 ആണ്  വിജയശതമാനം. എയ്ഡഡ് വിഭാഗത്തില്‍ 90. 37 ശതമാനവും അണ്‍ എയ്ഡഡ് വിഭാഗത്തില്‍ 87.67 ശതമാനവുമാണ് വിജയം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പി.ആർ.ഡി ലൈവ്’ മൊബൈൽ ആപ്പിലൂടെ റിസള്‍ട്ട് അറിയാന്‍ സാധിക്കും. ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം വൈകിട്ട് നാല് മണി മുതൽ ആപ്പിൽ ഫലം ലഭ്യമാക്കുന്നുണ്ട്. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ ‘പി.ആർ.ഡി ലൈവ്’ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.  www.keralaresults.nic.in , www.dhsekerala.gov.in , www.prd.kerala.gov.in ,  www.results.kite.kerala.gov.inwww.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകള്‍ വഴി ഫലമറിയാനാകും. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More