നടുറോഡില്‍ കുരങ്ങന്മാരുടെ കൂട്ടത്തല്ല്; ഭയന്നുവിറച്ച് ജനം

ഗുണ്ടാ സംഘങ്ങളുടെ ചേരി തിരിഞ്ഞുളള കൂട്ടത്തല്ലുകള്‍ നാം സിനിമകളില്‍ മാത്രമാണ് കാണാറുളളത് എന്നാല്‍ തായ്‌ലന്റുകാര്‍ക്ക് അത്തരമൊരു ഗാങ് വാര്‍ നേരില്‍ കാണാനായി. മനുഷ്യന്മാര്‍ തമ്മിലല്ല മറിച്ച് കുരങ്ങന്മാര്‍ തമ്മിലുളള കൂട്ടത്തല്ലിനാണ് തായ്‌ലന്റുകാര്‍ സാക്ഷ്യം വഹിച്ചത്. നൂറുകണക്കിന് കുരങ്ങന്മാര്‍ കൂട്ടത്തോടെ റോഡിലിറങ്ങി രണ്ട് ചേരിയായി തിരിഞ്ഞായിരുന്നു കൂട്ടത്തല്ല്. മധ്യ തായ്‌ലന്റിലെ ലോപ്ബൂരി നഗരത്തിലാണ് കുരങ്ങന്മാരുടെ ഈ കൂട്ടത്തല്ല് നടന്നത്. വാനരസംഘങ്ങളുടെ ഈ കുട്ടത്തല്ല് മൂലം നാലുമിനിറ്റോളമാണ് ഗതാഗതം സ്തംഭിച്ചത്.

നഗരത്തിലെ തിയറ്ററിനടുത്ത് താമസമാക്കിയ കുരങ്ങന്മാരും പുരാതന ബുദ്ധ ക്ഷേത്രത്തിന്റെ മൈതാനത്ത് താമസിക്കുന്ന കുരങ്ങന്മാരുടെ സംഘവും തമ്മിലാണ് തല്ലുണ്ടായതെന്ന് കാഴ്ച്ചക്കാരിലൊരാള്‍ പറഞ്ഞു. വാഹനങ്ങളിലുണ്ടായിരുന്നവര്‍ ശബ്ദമുണ്ടാക്കാതെ അവരവരുടെ വണ്ടികളില്‍ തന്നെ ഇരിക്കുകയായിരുന്നു.

നഗരത്തില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ കൊടുക്കുന്ന ഭക്ഷണം കഴിച്ച് സമാധാനപരമായി ജീവിക്കുന്നവരായിരുന്നു ഇവിടത്തെ കുരങ്ങന്മാര്‍ എന്നാല്‍ കൊവിഡിന്റെ രണ്ടാം തരംഗം ശക്തമായത് വിനോദസഞ്ചാരമേഖയെയും സാരമായി ബാധിച്ചു. വിനോദസഞ്ചാരികള്‍ എത്താതായതോടെ കുരങ്ങന്മാര്‍ പട്ടിണിയായി. ഭക്ഷണം തേടി ഇവര്‍ റോഡിലിറങ്ങാന്‍ തുടങ്ങിയത് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും വലിയ ശല്യമായിരിക്കുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Viral Post

ഈ റെസ്റ്റോറന്റില്‍ വൈന്‍ ഫ്രീയാണ്; പക്ഷെ ഒരു നിബന്ധനയുണ്ട് !

More
More
Web Desk 1 week ago
Viral Post

ജോലിക്ക് പോകാന്‍ ഒരു മൂഡില്ലേ? എന്നാല്‍ 'അണ്‍ഹാപ്പി ലീവ്' എടുക്കാം !

More
More
Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 1 month ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More
Viral Post

കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

More
More
Web Desk 3 months ago
Viral Post

'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

More
More