മിയ ഖലീഫ വിവാഹമോചിതയാകുന്നു

മോഡലും മുൻ പോൺ വീഡിയോ താരവുമായിരുന്ന മിയ ഖലിഫയും ഭര്‍ത്താവ് റോബര്‍ട്ട്‌ സാൻഡ്‌ബെർ​ഗും വിവാഹ മോചിതരാകുന്നു. മിയ ഖലിഫ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. 2019 ലായിരുന്നു ഇവരുടെ വിവാഹം. തങ്ങള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളെ ഒരുമിച്ച് കൊണ്ട് പോകുവാന്‍ ശ്രമിക്കുകയും, എന്നാല്‍ അത് പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതെന്നും മിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

തങ്ങള്‍ എല്ലായിപ്പോഴും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഒരു പ്രത്യേക കാരണത്തിന്‍റെ ഭാഗമായല്ല തങ്ങള്‍ പിരിയുന്നത്. വിവാഹം കഴിഞ്ഞത് മുതല്‍ പലതരത്തിലുള്ള ആശയ വ്യത്യാസങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായി. പറഞ്ഞു തീര്‍ക്കുവാന്‍ പറ്റുന്ന കാര്യങ്ങളല്ല അതൊന്നും. യാതൊരു പശ്ചാതാപവുമില്ലാതെയാണ് തങ്ങള്‍ പിരിയുന്നത്. വേറെ വേറെ ജീവിതം ആരംഭിക്കുകയാണെങ്കിലും തങ്ങള്‍ മികച്ച സുഹൃത്തുക്കളായിരിക്കുമെന്നും കുറിപ്പില്‍ പറയുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇതിന് മുന്‍പ് റോബര്‍ട്ട്‌ സാൻഡ്‌ബെർ​ഗിന് വിവാഹവാര്‍ഷിക ആശംസകളുമായി മിയ ഖലിഫ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. 'അമേരിക്കയില്‍ നമുക്ക് വേണ്ടി നീ എടുത്ത എല്ലാ ചുവടുകള്‍ക്കും നന്ദി. നീ ഉണ്ടാക്കി തന്നിരുന്ന മികച്ച ഭക്ഷണമാണ് നിന്നെ പോലെയൊരാളെ  വിവാഹം കഴിച്ചതിലൂടെ എനിക്ക് ബോണസായി  ലഭിച്ചത്. അതോടൊപ്പം കുറെ ഓര്‍മ്മകളും.  ഞാൻ നിന്നെ സ്നേഹിക്കുന്നു.' വെന്നും മിയ ഖലിഫ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

ബാങ് ബ്രോസ് നിർമ്മിച്ച വീഡിയോയില്‍ ഹിജാബ് ശിരോവസ്ത്രം ധരിച്ചുകൊണ്ട് ഖലീഫ അഭിനയിച്ചത് ഏറെ വിവാദമായിരുന്നു. ഖലീഫ ഈ ശിരോവസ്ത്രം ധരിച്ചുകൊണ്ട് മതത്തെ അപമാനിച്ചുവെന്ന ആരോപണമാണ് വിവാദത്തിനു വഴിതെളിച്ചത്. ഇതേത്തുടർന്ന് ഇവർക്ക് വധഭീഷണി പോലും നേരിടേണ്ടി വന്നു. വിവാദരംഗങ്ങൾ ഒരു ആക്ഷേപഹാസ്യം എന്ന രീതിയിലാണ് അഭിനയിച്ചതെന്നായിരുന്നു വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ ഖലീഫ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Viral Post

ഈ റെസ്റ്റോറന്റില്‍ വൈന്‍ ഫ്രീയാണ്; പക്ഷെ ഒരു നിബന്ധനയുണ്ട് !

More
More
Web Desk 6 days ago
Viral Post

ജോലിക്ക് പോകാന്‍ ഒരു മൂഡില്ലേ? എന്നാല്‍ 'അണ്‍ഹാപ്പി ലീവ്' എടുക്കാം !

More
More
Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 4 weeks ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More
Viral Post

കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

More
More
Web Desk 3 months ago
Viral Post

'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

More
More