എം. എ. യൂസഫലി അബുദാബി ചേംബര്‍ വൈസ് ചെയര്‍മാന്‍; നിയമനത്തില്‍ അഭിമാനമെന്ന് യൂസഫലി

അബുദാബി: അബുദാബിയിലെ വ്യവസായ വാണിജ്യ രംഗത്തെ പ്രധാന ബോഡിയായ അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനായി പ്രവാസി ഇന്ത്യന്‍ വ്യവസായിയും എം. കെ. ഗ്രൂപ്പ് ചെയര്‍മാനുമായ എം. എ. യൂസഫലിയെ നാമനിര്‍ദ്ദേശം ചെയ്തു. അബുദാബി കിരീടാവകാശിയും ഡെപ്യൂട്ടി സേനാ കമാണ്ടറുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ് അല്‍ നെഹ്യാന്‍ ആണ് പുതിയ ചുമതലയിലേക്ക് യൂസഫലിയെ കൊണ്ടുവന്നത്. അബുള്ള മുഹമ്മദ്‌ മസ്രോയാണ് ചെയര്‍മാന്‍. മറ്റൊരു വൈസ് ചെയര്‍മാനായി അലി ഹരമല്‍ ദാഹിരിയെ തെരഞ്ഞെടുത്തു. ട്രഷറര്‍ മശൂദ് അത് മശൂദ് ഉള്‍പ്പെടെ 29 അംഗ ഡയറക്ടര്‍ ബോര്‍ഡ് ആണ് നിലവില്‍ വന്നത്.

ഇന്ത്യയില്‍ നിന്ന് അബുദാബി ചേംബറിലെത്തുന്ന ഏക വ്യവസായിയാണ്‌ എം. എ. യൂസഫലി. ദുബായ്, അബുദാബി ഭരണാധികാരികളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന യൂസഫലി കിരീടവാകാശി ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ് അല്‍ നെഹ്യാനുമായി വളരെ അടുത്ത വ്യക്തിബന്ധം സൂക്ഷിക്കുന്നയാളാണ്. അബുദാബി വ്യാപാര വ്യവസായ രംഗത്തെ അവസാന വാക്കായ ചേംബറിന്‍റെ തലപ്പത്തേക്കുള്ള യൂസഫലിയുടെ വരവ് ഇന്ത്യന്‍ വ്യപരികള്‍ക്കും വ്യവസായികള്‍ക്കും വലിയ പ്രതീക്ഷയാണ് നല്‍കുന്നത് എന്ന് യു എ ഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യാപാരി പറഞ്ഞു. വ്യാപാര ലൈസന്‍സ് തുടങ്ങി എല്ലാ അനുമതികളിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അബുദാബി ചേംബറാണ് അവസാന വാക്ക്.

തനിക്ക് ലഭിച്ച അംഗീകാരത്തെ വിനാത്തോടെ സ്വീകരിക്കുന്നുവെന്ന് എം. എ. യൂസഫലി പറഞ്ഞു. അര്‍പ്പിതമായ ഉത്തരവാദിത്തം പരമാധി ഭംഗിയായി നിവഹിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമനത്തെ വലിയ അഭിമാനത്തോടെയാണ് നോക്കിക്കാണുന്നത്. യു എ ഇയുടെയും ഇന്ത്യയുടെയും സാമ്പത്തിക പുരോഗതിയ്ക്കായി യത്നിക്കും. ദീര്‍ഘദര്‍ശികളായ അബുദാബി ഭരണാധികാരികളോട് നന്ദി രേഖപ്പെടുത്തുന്നതായും എം. കെ. ഗ്രൂപ്പ് ചെയര്‍മാന്‍ പറഞ്ഞു. 

Contact the author

Gulf Desk

Recent Posts

News Desk 7 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 8 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More
Web Desk 1 year ago
Gulf

മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

More
More