ഒരു പാഠം പഠിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് അറിയാം; കേന്ദ്രത്തിന് മുന്നറിയിപ്പുമായി രാകേഷ് ടികായത്ത്

ഡല്‍ഹി: കര്‍ഷകരെ അവഗണിക്കുന്ന കേന്ദ്രത്തിന് മുന്നറിയിപ്പുമായി കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. അവഗണിക്കുന്ന ആളുകളെ ഒരു പാഠം പഠിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് അറിയാമെന്നായിരുന്നു രാകേഷ് ടികായത്ത് പറഞ്ഞത്. 'കിസാന്‍ പാര്‍ലമെന്റിന് ബധിരരും മൂകരുമായ സര്‍ക്കാരിനെ ഉണര്‍ത്താന്‍ സാധിച്ചു. പാര്‍ലമെന്റ് എങ്ങനെ നടത്തണമെന്നും ഗ്രാമങ്ങളെ അവഗണിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കാനും കര്‍ഷകര്‍ക്കറിയാം. ആരും അത് മറക്കരുത്' രാകേഷ് ടികായത്ത് ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ ആത്മാവിനെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കാന്‍ കര്‍ഷകര്‍ എന്നും ഒത്തൊരുമയോടെ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷകാല സമ്മേളനം നടക്കുന്ന പാര്‍ലമെന്റിനടുത്തുളള കര്‍ഷകരുടെ പ്രതിഷേധം മൂന്ന് ദിവസം പിന്നിട്ടു. കര്‍ഷകര്‍ ഇന്നും പ്രതിഷേധിക്കുന്നുണ്ടെന്ന് സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കാനാണ് പാര്‍ലമെന്റിനുപുറത്ത് പ്രതിഷേധിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആഗസ്റ്റ് 13 വരെ കര്‍ഷകര്‍ പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധിക്കും. 200 കര്‍ഷകരും അഞ്ച് കര്‍ഷകനേതാക്കളുമാണ് ഓരോ ദിവസവും സമരവേദിയിലെത്തുക.ദിവസവും രാവിലെ പതിനൊന്ന് മണിമുതല്‍ വൈകുന്നേരം അഞ്ചുമണിവരെയാണ് കര്‍ഷകര്‍ക്ക് പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധിക്കാന്‍ അനുമതി. സമരത്തിനുശേഷം കര്‍ഷകര്‍ സമരവേദികളിലേക്ക് മടങ്ങണം. ഓരോ ദിവസവും പ്രതിഷേധിക്കാനെത്തുന്ന കര്‍ഷകരുടെ പേരുവിവരങ്ങളും തിരിച്ചറിയല്‍ രേഖകളും മുന്‍കൂട്ടി പൊലീസിന് നല്‍കണം.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More