കേരളത്തിന്റെ പച്ചരി ദൈവം; പിണറായി വിജയന്റെ ഫ്ലക്സിനെ ട്രോളി വി. ടി. ബല്‍റാം

മലപ്പുറം: മലപ്പുറം പച്ചീരിയില്‍ മഹാവിഷ്ണു ക്ഷേത്രത്തിനുമുന്നില്‍ വച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്ലക്സിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് വി. ടി. ബല്‍റാം. പിണറായി വിജയന്‍ കേരളത്തിന്റെ ദൈവം എന്നായിരുന്നു ഫ്ലക്സിലെ പ്രധാന വാചകം. 'രണ്ട് പ്രതിഷ്ഠയാണവിടെ, ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു. രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍' എന്നായിരുന്നു വി. ടി. ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

'ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു. 'കേരളത്തിന്റെ ദൈവം' എന്നാണ് ഫ്ലക്സില്‍ എഴുതിയിരുന്നത്. പിണറായി വിജയന്റെ വലിയ ചിത്രത്തോടൊപ്പമാണ് ഫ്ലക്സിലെ വാചകങ്ങള്‍. ക്ഷേത്രകവാടത്തിനു സമീപം കാണിക്കവഞ്ചിക്ക് പിന്നിലായാണ് ഫ്ലക്സ്‌ സ്ഥാപിച്ചിരിക്കുന്നത്.

പാര്‍ട്ടിയില്‍ വ്യക്തിപൂജ പാടില്ലെന്ന സെക്രട്ടറിയേറ്റിന്റെ കര്‍ശന നിര്‍ദേശമുണ്ട്. അതിനിടയില്‍ ക്ഷേത്രപരിസരത്ത് പിണറായി വിജയന്‍ ദൈവമാണെന്ന് എഴുതി കണ്ട ഫ്‌ളക്‌സ് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More