പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം; അമിത് ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി: ഇസ്രായേല്‍ ചാര സോഫ്റ്റ്വേറായ പെഗാഗസ് ഉപയോഗിച്ച് ഇന്ത്യന്‍ നേതാക്കളുടേയും മാധ്യമ പ്രാര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്തിയ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അന്വേഷണം നടത്തണമെന്നും അമിത് ഷാ രാജിവെയ്ക്കണമെന്നും കോണ്‍ഗ്രസ് ഇന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെടും. രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തിയിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

'ദി വയര്‍' ആണ് ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത വെളിപ്പെടുത്തിയത്. രാഹുല്‍ ഗാന്ധിയെയും രാഷ്ട്രിയ നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനേയും കൂടാതെ മമതാ ബാനര്‍ജിയുടെ സഹോദരീപുത്രന്‍ അഭിഷേക് ബാനര്‍ജി, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ളാദ് പട്ടേല്‍ എന്നിവരുടെ ഫോണ്‍ സംഭാഷണങ്ങളും പെഗാസസ് ചോര്‍ത്തിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പെഗാസസ് ചോര്‍ത്തിയ 300 നമ്പറുകളില്‍ മൂന്ന് പ്രധാന പ്രതിപക്ഷ നേതാക്കളും, രണ്ട് കേന്ദ്രമന്ത്രിമാരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യവസായികളും മാധ്യമപ്രവര്‍ത്തകരുമെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാവുന്നത്. 2019-ലെ തെരഞ്ഞെടുപ്പിനുമുന്നോടിയായി 2018-19 വര്‍ഷത്തിലാണ് പട്ടികയിലുളള മിക്കവരുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തിയതെന്നാണ് വയറിന്‍റെ വെളിപ്പെടുത്തല്‍. 

Contact the author

National Desk

Recent Posts

National Desk 7 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 8 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More