വ്യാപാരികളുടെ സമ്മര്‍ദ്ദത്തിന് കേരള സര്‍ക്കാര്‍ വഴിപ്പെടരുതായിരുന്നു - സുപ്രീം കോടതി

ഡല്‍ഹി: കൊവിഡ്‌ വ്യാപനം രൂക്ഷ മായ ഘട്ടത്തില്‍ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 5% ആയിരുന്ന ഘട്ടത്തില്‍ പോലും കടകള്‍ തുറക്കാന്‍ അനുവദിച്ചിരുന്നില്ല എന്ന കാര്യം ഓര്‍മ്മിപ്പിച്ച സുപ്രീം കോടതി, ഡി കാറ്റഗറിയില്‍ കടകള്‍ തുറക്കാന്‍ അനുവദിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ഈ വൈകിയ വേളയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കുന്നില്ലെന്നും കോടതി പറഞ്ഞു. 

കൊവിഡ്‌ വ്യാപനം ശക്തമാകുന്ന ഘട്ടത്തില്‍ വ്യാപാരികളുടെ സമ്മര്‍ദ്ദത്തിന് കേരള സര്‍ക്കാര്‍ കീഴ്പ്പെടാന്‍ പാടില്ലായിരുന്നു - കോടതി പറഞ്ഞു. ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി പരാമര്‍ശം. എന്നാല്‍ വിദഗ്ദരുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്താണ് കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് എന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ആഘോഷങ്ങളേക്കാള്‍ വലുതാണ്‌ മനുഷ്യരുടെ ജീവന്‍ എന്ന് ജസ്റ്റിസുമാരായ രോഹിന്‍ടന്‍ നരിമാന്‍, പി. ആര്‍. ഗവായി എന്നിവര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് മുഴുവന്‍ കടകളും തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി ഗുരുതരമായ വീഴ്ചയായാണ്‌ കാണുന്നത് എന്ന് കോടതി വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 3 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 3 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 6 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 8 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More