ക്രീം ബിസ്‌ക്കറ്റ് 22 കോടിയുടെ അധികബാധ്യത; കിറ്റില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: ഓണക്കിറ്റില്‍ നിന്ന് ക്രീം ബിസ്‌ക്കറ്റ് ഒഴിവാക്കി. നേരത്തെ കുട്ടികളുടെ ആവശ്യപ്രകാരം ക്രീംബിസ്‌ക്കറ്റ് ഓണക്കിറ്റിലുള്‍പ്പെടുത്തുമെന്ന് മന്ത്രി ജി. ആര്‍. അനില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ക്രീം ബിസ്‌ക്കറ്റ് നല്‍കുന്നത് 22 കോടിയുടെ അധികബാധ്യതയുണ്ടാക്കും എന്ന് ചൂണ്ടിക്കാട്ടി ഒഴിവാക്കുകയായിരുന്നു.

ആദ്യഘട്ടത്തില്‍ കിറ്റില്‍ ഇരുപത് മിഠായികളടങ്ങിയ മിഠായിപ്പൊതി നല്‍കാനായിരുന്നു പദ്ധതി. എന്നാല്‍ 20 മിഠായികള്‍ക്ക് 20 രൂപയാകുമെന്നതിനാല്‍ ബിസ്‌ക്കറ്റ് നല്‍കാം എന്ന തീരുമാനത്തിലെത്തുകയായിരുന്നു. അതാണ് ഇപ്പോള്‍ വീണ്ടും മാറ്റിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്നുമുതല്‍ ഓണക്കിറ്റ് നല്‍കിത്തുടങ്ങും. കേരളത്തിലെ 86 ലക്ഷം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

440 രൂപയുടെ സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഓണക്കിറ്റ്. സേമിയ, ഗോതമ്പ് നുറുക്ക്, വെളിച്ചെണ്ണ, പഞ്ചസാര, തേയില, സാമ്പാര്‍ പൊടി, മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചെറുപയര്‍, വന്‍പയര്‍, ആട്ട, ശബരി വാഷിംഗ് സോപ്പ്, ബാത്ത് സോപ്പ് തുടങ്ങിയവയാണ് കിറ്റിലുണ്ടാവുക.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 20 hours ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 1 day ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 1 day ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 1 day ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 1 day ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More