ഓലയുടെ ഇലക്ട്രിക്ക് സ്കൂട്ടറിന് ഇന്ത്യയിൽ റെക്കോഡ് ബുക്കിം​ഗ്

ഓലയുടെ ഇലക്ട്രിക്ക് സ്കൂട്ടറിന് ഇന്ത്യയിൽ റെക്കോഡ് ബുക്കിം​ഗ്.  24 മണിക്കൂറിനിടെ ഒരു ലക്ഷത്തിൽ അധികം പേരാണ് സ്കൂട്ടർ ബുക്ക് ചെയ്തത്. ജൂലൈ 15 നാണ് ഓലയുടെ ബുക്കിം​ഗ് ആരംഭിച്ചത്. ലോകത്തിൽ ഇന്നേവരെ പുതുതായി അവതരിപ്പിച്ച ഒരു വാഹനത്തിന് ലഭിക്കുന്ന ഏറ്റവും കൂടിയ ബുക്കിം​ഗാണ് ഇത്. ഓലയുടെ വെബ്സൈറ്റ് വഴിയാണ് ബുക്കിം​ഗ് നടക്കുന്നത്. olaelectric.com വഴി 499 രൂപയ്ക്ക് സ്കൂട്ടർ ബുക്ക് ചെയ്യാം.

 ഓലയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനത്തിന് ഇന്ത്യയിലെ ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണം ഏറെ ആവേശം നൽകുന്നതായി ഓല ചെയർമാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗർവാൾ പ്രസ്താവനയിൽ പറഞ്ഞു. ഉപഭോക്താക്കൾ ഇലക്ട്രോണിക്ക് വാഹനങ്ങളിലേക്ക് മാറുന്നതിന്റെ സൂചനയാണ് ഇതെന്നും അ​ഗർവാൾ അഭിപ്രായപ്പെട്ടു. ഇത് ഒരു തുടക്കം മാത്രമാണ്. ഓലയുടെ ഇലക്ട്രോണിക്ക് വിപ്ലവത്തിൽ പങ്കുചേർന്ന് എല്ലാവർക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മികച്ച വേ​ഗത, നിരവധി വേരിയന്റുകൾ, കൂടിയ ബൂട്ട് സ്പേസ്, നൂതന സാങ്കേതികവിദ്യ എന്നിവയാണ്  ഓല ഇലക്ട്രിക്കിന്റെ പ്രത്യേകതയായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. സ്കൂട്ടറിന്റെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിപണയിൽ ഇടം കണ്ടെത്തുന്നതിനായി ഏറ്റവും കുറഞ്ഞ വിലക്ക് തുടക്കത്തിൽ സ്കൂട്ടർ ലഭ്യമാക്കും. വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന സ്കൂട്ടറിന്റെ നിർമാണം പൂർണമായും ഇന്ത്യയിലായിരിക്കും. ഇതിനായി അത്യാധുനിക സംവിധാനങ്ങളുള്ള പ്ലാന്റിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്.  പ്രതിവർഷം 10 ദശലക്ഷം സ്കൂട്ടർ നിർമിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 

Contact the author

Business Desk

Recent Posts

Web Desk 10 months ago
Automobile

ജിപ്സിയെക്കാള്‍ കരുത്തന്‍; ജിംനിക്ക് മികച്ച പ്രതികരണം

More
More
Web Desk 1 year ago
Automobile

'അത് വെളിപ്പെടുത്താനാകില്ല'; കാര്‍ കളക്ഷനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

More
More
National Desk 1 year ago
Automobile

പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിര്‍ബന്ധമാക്കും - കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

More
More
Web Desk 2 years ago
Automobile

ടയര്‍ കമ്പനികളുടെ പകല്‍കൊള്ള കയ്യോടെ പിടിച്ച് സിസിഐ; 1,788 കോടി രൂപ പിഴയടക്കണം

More
More
Web Desk 2 years ago
Automobile

പത്തുവര്‍ഷത്തെ കാത്തിരിപ്പ്; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

More
More
Web Desk 2 years ago
Automobile

ടാറ്റയുടെ പുതിയ ഇലക്ട്രിക് കാറിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ

More
More