മാധ്യമങ്ങളെ നിയന്ത്രിക്കുമെന്ന വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ

 മാധ്യമങ്ങളെ  6 മാസത്തിനുള്ളിൽ  നിയന്ത്രിക്കുമെന്ന് വിവാദ പരമാമർശത്തിൽ വിശദീകരണവുമായി ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷൻ കെ അണ്ണാമലൈ. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും, നേതാക്കളെ കുറിച്ച് മോശം കമന്റുകൾ ഇടുന്നവർക്കെതിരയും, കേന്ദ്ര സർക്കാർ നയങ്ങളെ തെറ്റായി ചിത്രീകരിക്കുന്നവർക്കുമെതിരെയാണ്  പ്രതികരിച്ചത്. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കുമെന്നാണ് താൻ പറഞ്ഞതെന്നും അണ്ണാമലൈ പറഞ്ഞു.  

ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് നിയമങ്ങൾ, 2021 നിലവിൽ വന്നാൽ ഇത്തരം മാധ്യമങ്ങളെ നിയന്ത്രിക്കാനാകും. പരമ്പരാഗത മാധ്യമങ്ങൾ പക്വതയോടെയാണ് പ്രവർത്തിക്കുന്നത്. അതേസമയം നവമാധ്യമങ്ങൾ നിരുത്തരവാദപരമായാണ് വാർത്തകൾ പുറത്തുവിടുന്നതെന്നും തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ജൂലൈ 14 ന് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ്  അണ്ണാമലൈ വിവാദ പ്രസ്താവന നടത്തിയത്.  അടുത്ത ആറുമാസത്തിനുള്ളിൽ  മാധ്യമങ്ങളെ  നിയന്ത്രണത്തിലാക്കാൻ കഴിയും. തെറ്റായ വിവരങ്ങൾ തുടർച്ചയായി പ്രചരിപ്പിക്കാൻ ഒരു മാധ്യമത്തിനും കഴിയില്ല. എല്ലാ മാധ്യമങ്ങളും കേന്ദ്രസർക്കാറിന്റെ നിയന്ത്രണത്തിൽ വരുമെന്നും ഇതിനായാണ് കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രിയായി എൽ മുരുകൻ ചുമതലയേറ്റതെന്നുമാണ് അണ്ണാമലൈ പറഞ്ഞത്. 

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 8 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 8 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More