തോമസ് ബീറ്റി ;ലോകത്തിലാദ്യമായി പ്രസവിച്ച പുരുഷന്‍

പുരുഷന്മാര്‍ പ്രസവിക്കുക എന്നത് നമുക്ക് പൊതുവേ കേട്ടുപരിചയമില്ലാത്ത ഒന്നാണ്. എന്നാല്‍ പുരുഷന്മാര്‍ക്കും പ്രസവിക്കാനാവുമെന്ന് പന്ത്രണ്ട് വര്‍ഷം മുന്‍പ് തോമസ് ബീറ്റി എന്നയാള്‍ തെളിയിച്ചുകഴിഞ്ഞു. 2008-ലാണ് തോമസ് ബീറ്റി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തോമസ് ഒരു പെണ്‍കുട്ടിയായിരുന്നു. ട്രേസി ലഗോണ്ടിനോ എന്നായിരുന്നു തോമസിന്റെ ആദ്യത്തെ പേര്.  പിന്നീട് ജെന്‍ഡര്‍ റീ അസൈന്‍മെന്റ് സര്‍ജറിക്ക് വിധേയനായി പുരുഷനാവുകയായിരുന്നു. ട്രേസി പുരുഷനായി മാറിയെങ്കിലും തന്റെ പ്രത്യുല്‍പ്പാദന അവയവങ്ങള്‍ ശരീരത്തില്‍ നിന്ന് എടുത്തുകളഞ്ഞിരുന്നില്ല. കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് തന്റെ ആദ്യത്തെ കുഞ്ഞിനെ തോമസ് ഗര്‍ഭം ധരിച്ചത്.

സ്വവര്‍ഗാനുരാഗികളുടെ മാഗസിനായ അഡ്വക്കേറ്റിലെ 'ലേബര്‍ ഓഫ് ലവ്' എന്ന ലേഖനത്തിലൂടെയാണ് താന്‍ ഗര്‍ഭം ധരിച്ചുവെന്ന വാര്‍ത്ത തോമസ് പുറത്തുവിട്ടത്. പിന്നീട് ഓപ്ര വിന്‍ഫ്രിയുടെ യുഎസ് ടോക്ക് ഷോയിലും തോമസ് പങ്കെടുത്തിരുന്നു. പുരുഷന്‍ ഗര്‍ഭം ധരിച്ചുവെന്ന വാര്‍ത്ത ആര്‍ക്കും പെട്ടെന്ന് വിശ്വസനീയമായിരുന്നില്ല അതുകൊണ്ടുതന്നെ തോമസിന് ധാരാളം പരിശോധനകള്‍ക്ക് വിധേയനാകേണ്ടിവന്നു. 'വ്യത്യസ്തമാവുന്നത് സാധാരണമാണ്. സ്‌നേഹമാണ് കുടുംബത്തെ സൃഷ്ടിക്കുന്നത്' എന്നാണ് തോമസ് ബീറ്റി ഓപ്ര വിന്‍ഫ്രിയുമായുളള അഭിമുഖത്തില്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാന്‍സി എന്ന യുവതിയുമായി തോമസ് സ്ത്രീയായിരുന്ന കാലഘട്ടത്തില്‍ തന്നെ പ്രണയത്തിലായിരുന്നു എന്നാല്‍ ഹവായിയന്‍ സര്‍ക്കാര്‍ സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്തിരുന്നു അങ്ങനെയാണ് തോമസ് പുരുഷനാവാന്‍ തീരുമാനിക്കുക്കുന്നത്. വിവാഹശേഷം നാന്‍സിക്ക് നാന്‍സിക്ക് ഗര്‍ഭിണിയാവാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് തോമസ് ഗര്‍ഭം ധരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. പുരുഷനാവുന്നതിന്റെ ഭാഗമായി സ്തനഗ്രന്ഥികള്‍ തോമസ് നീക്കം ചെയ്തിരുന്നു. 2006-ല്‍ ഹോര്‍മോണ്‍ ചികിത്സ നിര്‍ത്തിവച്ചു. അതോടെ തോമസിന് ആര്‍ത്തവമുണ്ടായി. അങ്ങനെയാണ് തോമസ് ആദ്യമായി ഗര്‍ഭം ധരിച്ചതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതും. തോമസിന് നാലുമക്കളാണുളളത്.  2012-ല്‍ നാന്‍സിയും തോമസും വേര്‍പിരിഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Viral Post

ജോലിക്ക് പോകാന്‍ ഒരു മൂഡില്ലേ? എന്നാല്‍ 'അണ്‍ഹാപ്പി ലീവ്' എടുക്കാം !

More
More
Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 3 weeks ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More
Viral Post

കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

More
More
Web Desk 3 months ago
Viral Post

'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

More
More
Entertainment Desk 10 months ago
Viral Post

ജീവിതത്തിലെ 'പ്രതിസന്ധി' പോസ്റ്റ് സീരീസ് പ്രമോഷന്‍; നടി കാജോളിനെതിരെ വിമര്‍ശനം

More
More