നിയമസഭാ കയ്യാങ്കളി; സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ ശ്രമിച്ച് മലയാളികളെ അപമാനിക്കരുത്- വി. ഡി. സതീശന്‍

തിരുവനന്തപുരം:നിയമസഭാ കയ്യാങ്കളി കേസ് വീണ്ടും പിന്‍വലിക്കാന്‍ ശ്രമിച്ച് സര്‍ക്കാര്‍ മലയാളികളെ അപമാനിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. സംസ്‌കാര സമ്പന്നരും രാഷ്ട്രീയ പ്രബുദ്ധരുമെന്ന് ലോകത്തിനുമുന്നില്‍ അഭിമാനത്തോടെ തലയുയര്‍ത്തി പറഞ്ഞിരുന്ന മലയാളിയെ നാണം കെടുത്തിയ സംഭവമായിരുന്നു നിയമസഭയില്‍ നടന്നത്. രാജ്യത്തെ ഒരു നിയമവ്യവസ്ഥയും ആ കേസ് പിന്‍വലിക്കുവാന്‍ അനുവദിക്കില്ല എന്ന് നിയമപരിജ്ഞാനം ഇല്ലാത്ത ആളുകള്‍ക്കുപോലും വ്യക്തമാകുന്ന കേസാണ് ഇതെന്ന് വി. ഡി. സതീശന്‍ പറഞ്ഞു.

മലയാളിയുടെ ആത്മാഭിമാനവും ജനങ്ങളുടെ നികുതിപ്പണവുമാണ് ഇതിനായി പണയം വയ്ക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന അപ്പീലുകള്‍ പിന്‍വലിച്ച് നിയമത്തെ അതിന്റെ വഴിക്ക് പോകാന്‍ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ രൂപം

നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കുവാൻ വീണ്ടും ശ്രമിച്ച്‌ സർക്കാർ മലയാളികളെ അപമാനിക്കരുത്. സംസ്കാരസമ്പന്നരെന്നും, രാഷ്ട്രീയ പ്രബുദ്ധരെന്നും ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തല ഉയർത്തി പറഞ്ഞിരുന്ന മലയാളിയെ നാണം കെടുത്തിയ സംഭവമായിരുന്നു അന്ന് നിയമസഭയിൽ നടന്നത്.
രാജ്യത്തെ ഒരു നിയമവ്യവസ്ഥയും ആ കേസ് പിൻവലിക്കുവാൻ അനുവദിക്കില്ല എന്ന് നിയമപരിജ്ഞാനം ഇല്ലാത്തവർക്ക് പോലും വ്യക്തമാവുന്ന കേസാണ് അത്. കേസിന്റെ തുടർനടപടികൾ വൈകിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന നാടകമാണ് ഇതെന്ന് സാമാന്യ ബോധമുള്ളവർക്ക് മനസ്സിലാവും. ഇതിനായി പണയം വയ്ക്കുന്നത് മലയാളിയുടെ ആത്മാഭിമാനവും ജനങ്ങളുടെ നികുതിപ്പണവുമാണ്. ഓരോ തവണയും സർക്കാർ കോടതികളുടെ കൈയ്യിൽ നിന്നു കണക്കിനു വാങ്ങുമ്പോഴും പാഠം പഠിക്കുന്നില്ല. ബുദ്ധിരാക്ഷസൻമാരും നിയമ ഉപദേശകരും ചുറ്റും നിന്ന് സംരക്ഷിക്കുന്ന സർക്കാരിന് ഇതൊന്നും അറിയാഞ്ഞിട്ടല്ല. വീണ്ടും വീണ്ടും മലയാളിയെ അപമാനിക്കുകയാണ്. ജനാധിപത്യ കേരളം മറക്കാനാഗ്രഹിക്കുന്ന സംഭവങ്ങൾ ലോകത്തിന് മുന്നിൽ ചർച്ചയാക്കി വീണ്ടും വീണ്ടും മലയാളികളുടെ തല താഴ്ത്തിക്കാൻ സി.പി.എമ്മിനും സർക്കാരിനും എന്തിനാണ് ഇത്ര താൽപര്യം. പോലീസിന്റെ ലാത്തിക്കും ഗ്രനേഡിനും മുന്നിൽ സ്വന്തം പ്രവർത്തകരെ എറിഞ്ഞു കൊടുത്തിട്ട് നിയമസഭയിലെ പരിരക്ഷ എന്ന അബദ്ധവാദം ഉയർത്തി നേതാക്കന്മാർ രക്ഷപെടാൻ ശ്രമിക്കുന്നത് സ്വന്തം പ്രവർത്തകരോടുള്ള വഞ്ചനയാണെന്ന് കൂടി സി.പി.എം. തിരിച്ചറിയണം. ഇത് സംബന്ധിച്ച് സർക്കാർ നൽകിയിരിക്കുന്ന അപ്പീലുകൾ പിൻവലിച്ചു നിയമത്തെ അതിന്റെ വഴിക്ക് പോവാൻ അനുവദിക്കണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

More
More
Web Desk 1 day ago
Keralam

കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നാണ് ആഗ്രഹം- മുഖ്യമന്ത്രി പിണറായി വിജയന്‍

More
More
Web Desk 2 days ago
Keralam

കളമശേരി സ്‌ഫോടനം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

More
More
Web Desk 3 days ago
Keralam

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

More
More
Web Desk 4 days ago
Keralam

കണ്ണൂര്‍ വിസിയുടെ ചുമതല പ്രൊ. ബിജോയ് നന്ദന്; ഗോപിനാഥ് രവീന്ദ്രന്‍ ഡല്‍ഹിയിലേക്ക് മടങ്ങും

More
More
Web Desk 5 days ago
Keralam

'ചാവക്കാട്ടെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നതല്ല, അഴിച്ചുമാറ്റിയത്- മന്ത്രി മുഹമ്മദ് റിയാസ്‌

More
More