തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനാകുന്ന ബ്രോ ഡാഡിയടക്കം 7 മലയാള സിനികളുടെ ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റി. ഇന്‍ഡോര്‍ ഷൂട്ടിനുപോലും അനുവാദം ലഭിക്കാത്ത സാഹചര്യത്തിലാണ് അണിയറപ്രവര്‍ത്തകരുടെ പുതിയ നീക്കം.
തെലുങ്കാന, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് ചിത്രീകരണങ്ങള്‍ മാറ്റുന്നത്. ബ്രോ ഡാഡിയുടെ ചിത്രീകരണം നാളെ ഹൈദരാബാദില്‍ ആരംഭിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു.
കേരളത്തിൽ നിന്നും പുറത്തേക്ക് ഷൂട്ടിംഗ് മാറ്റുന്നതോടെ ചിത്രത്തിൻ്റെ ബജറ്റില്‍ കാര്യമായ വ്യത്യാസമുണ്ടാകും. കേരളത്തിലെ കൊവിഡ് സാഹചര്യവും, ലോക്ക് ഡൌണും ഇതേ സാഹചര്യത്തില്‍ തുടരുമ്പോള്‍ ഷൂട്ടിംഗ് മറ്റ് ഇടങ്ങളിലേക്ക് മാറ്റാതെ വേറെ സാധ്യതകളില്ല. ഇക്കാര്യത്തിൽ ആരേയും കുറ്റപ്പെടുത്താനില്ല. എങ്കിലും 50 ആളുകളെയെങ്കിലും ഉള്‍പ്പെടുത്തി ഇൻഡോർ ചിത്രീകരണത്തിനുള്ള അവസരം കേരളത്തിൽ അനുവദിക്കാമായിരുന്നു എന്ന അഭിപ്രായം തനിക്കുണ്ടെന്നും ആൻ്റണി പെരുമ്പാവൂർ പറഞ്ഞു.