തൃശ്ശൂര്‍: രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിനിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി യാത്രയ്ക്ക് വേണ്ടി നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍, പെണ്‍കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ലെന്ന് തൃശ്ശൂര്‍ ഡി.എം.ഒ കെ.ജെ. റീന പറഞ്ഞു.
ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടിക്ക് 2020 ജനുവരി 30-നാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. ജനുവരി 21-ന് കേരളത്തില്‍ ജാഗ്രത നിര്‍ദേശം നല്കി ഒമ്പത് ദിവസങ്ങള്‍ കഴിഞ്ഞായിരുന്നു രോഗസ്ഥിരീകരണം. വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന ആലപ്പുഴ സ്വദേശിക്കായിരുന്നു രണ്ടാമത് കൊവിഡ് സ്ഥിരീകരിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
രാജ്യത്ത് പുതുതായി 31,443 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 118 ദിവസത്തിന് ശേഷമാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. ഇന്ത്യയിൽ സജീവമായ കേസുകളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. ഇന്ത്യയുടെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.40 ശതമാനമാണ്.