സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനുളള സര്‍ക്കാരിന്റെ ശ്രമം കേരളത്തില്‍ വിലപ്പോവില്ല- രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനുളള സര്‍ക്കാരിന്റെ ശ്രമം കേരളത്തില്‍ വിലപ്പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടക്ക് കേസില്‍ രമേശ് ചെന്നിത്തലയുടെ പേര് പറയാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് പ്രതി സരിത്ത് മൊഴി നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ പിണറായി സര്‍ക്കാര്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്നതിന്റെ തെളിവാണ് കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയിക്കാനായി ജയിലില്‍ വച്ച് പ്രതിക്കുമേല്‍ ഉണ്ടായ സമ്മര്‍ദ്ദം. ജയില്‍ വകുപ്പും പൊലീസും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ ഇത് സംഭവിക്കില്ല. സംഭവത്തില്‍ പിണറായി വിജയന്‍ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്വര്‍ണക്കടത്തുകേസിലും ഡോളര്‍ കടത്തുകേസിലും മുഖ്യമന്ത്രിക്കെതിരായ മൊഴികള്‍ കോടതി മുന്‍പാകെയുണ്ട്. മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നുപോലും പ്രതികള്‍ ആരോപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃത്രിമ തെളിവുണ്ടാക്കാനും സ്വര്‍ണക്കടത്തുകേസ് അട്ടിമറിക്കാനും ഭരണകൂടം ശ്രമിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തുകേസില്‍ തന്റെ പേരുപറയിക്കാന്‍ നടക്കുന്നവര്‍ ശിവശങ്കരന്‍ തന്റെ സെക്രട്ടറിയായല്ല ജോലി ചെയ്തതെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More