തട്ടിപ്പുമായി ബന്ധപ്പെട്ട് എം.സി ഖമറുദ്ദീൻ എം.എൽ.എക്കെതിരെ പരാതിയുമായി കൂടുതല്‍ പേര് രംഗത്തെത്തുകയാണ്. സ്വര്‍ണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടെന്ന മൂന്ന് പരാതികളിൽ പയ്യന്നൂര്‍ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തു.
വ്യാഴാഴ്ച്ച 12 ജില്ലകളിലും വെള്ളിയാഴ്ച്ച 13 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച് വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുകയാണ്.
ലോകപ്രശസ്ത പക്ഷി നിരീക്ഷകന് പ്രൊഫ. ഇന്ദുചൂഡന്റെ സ്മരണാത്ഥം ജന്മദേശമായ കാവശ്ശേരിയില്‍ നിര്‍മ്മിക്കുന്ന സാംസ്കാരിക നിലയത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി-പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ – നിയമ- സാംസ്കാരിക-പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന് നിര്‍വ്വഹിച്ചു
നേരത്തെ അലനും താഹയ്ക്കും ജാമ്യം നിഷേധിച്ച ജഡ്ജി ഉള്‍പ്പെട്ട ബഞ്ചിനു മുന്‍പാകെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി എത്തിയത്. അക്കാരണം കൊണ്ടുതന്നെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ബഞ്ച് പിന്മാറുകയായിരുന്നു