എന്നിട്ടും കഴിവുള്ള മറ്റുപല താരങ്ങളെയും തഴഞ്ഞുകൊണ്ട് രാഹുല്‍ ഇപ്പോഴും ടീമില്‍ തുടരുകയാണെന്ന് വെങ്കടേഷ് പ്രസാദ് ആരോപിച്ചു. നാഗ്പുർ ടെസ്റ്റിൽ ശുഭ്മൻ ഗില്ലിനെ പുറത്തിരുത്തി രാഹുലിനെ ഓപ്പണറാക്കിയ തീരുമാനം തനിക്കു മനസ്സിലാകുന്നും അദ്ദേഹം പറഞ്ഞു.
വീരാട് കോഹ്ലിയെക്കാള്‍ മികച്ച താരം രോഹിത് ശര്‍മയാണെന്ന് സുഹൈല്‍ ഖാന്‍ പറഞ്ഞു. കോഹ്ലി മികച്ച കളിക്കാരനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അദ്ദേഹത്തോട് തനിക്ക് എപ്പോഴും ബഹുമാനമാണ്. എന്നാല്‍ തന്‍റെ കരിയറില്‍ നേരിട്ട മികച്ച ബാറ്റ്സ്മാന്‍ രോഹിത് ശര്‍മയാണെന്ന് സുഹൈല്‍ ഖാന്‍ പറഞ്ഞു.
ഷഭ് പന്ത് ചികിത്സയിലായതിനാല്‍ വിക്കറ്റ് കീപ്പറായി സഞ്ജുവിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഐപിഎല്ലിന് മുമ്പ് സഞ്ജു സാംസണുള്ള അവസാന അവസരമാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര.
ഗ്രൗണ്ടില്‍ മികച്ച പ്രകടനമാണ് താന്‍ കാഴ്ചവെച്ചിരിക്കുന്നതെന്ന് റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ മനസിലാകും. അഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയിട്ടും ദേശിയ ടീമില്‍ തന്നെ ഉള്‍പ്പെടുത്തുന്നില്ലെന്നും ഖുറം മൻസൂർ പറഞ്ഞു.